Palakkad: ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേര് ചേർത്ത് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണന്ന് ഡോ. ശശി തരൂർ എം പി. കെ പി സി സി നേതൃത്വവും എ ഐ സി സി നേതൃത്വവും കൂട്ടായ ചർച്ചകളിലൂടെയാണ് പുതിയ അദ്ധ്യക്ഷൻമാരെ കണ്ടെത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടയിൽ തന്റെ പേര് എടുത്ത് പറഞ്ഞ് തെറ്റിധാരണ പരത്തുന്ന വാർത്തകൾ നൽകരുതെന്ന് മാധ്യങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.പതിവിന്  വിപരീതമായി ഇത്തവണ ഗ്രൂപ്പകൾക്ക് ഡി.സി.സി അധ്യക്ഷൻമാരെ തിരഞ്ഞെടുക്കുന്നതിൽ കാര്യമായ റോളില്ല.  ഇതാണ് വലിയ വിവാദത്തിന് തിരിവെച്ചത്.


വലിയ തോതിലുള്ള സ്വരച്ചേർച്ചയാണ് കോൺഗ്രസ്സിൽ ഇതേ തുടർന്നുണ്ടായത്. പല ഗ്രൂപ്പുകളും ഇതിനെതിരെ രംഗത്ത് വന്നു. പ്രബല പക്ഷങ്ങൾ പരസ്യ പ്രസ്താവനക്ക് മുതിർന്നിട്ടില്ല


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.