കൊച്ചി: വിവാദങ്ങൾക്കിടയിൽ പുതിയതായി എത്തിയ ആലുവ സി.ഐ അവധിയിൽ പ്രവേശിച്ചു. ഇൻസ്പെക്ടർ സൈജു കെ.പോളാണ് അവധിയിൽ പ്രവേശിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് അവധി.


COMMERCIAL BREAK
SCROLL TO CONTINUE READING

മോഫിയ പർവീണിൻറെ ആത്മഹത്യയെ തുടർന്ന് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ സമരത്തിൽ പങ്കെടുത്തവർക്ക് തീവ്രവാദ ബന്ധമെന്ന് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത് വലിയ വിവാദത്തിനടയാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് പുറത്ത് വന്നത്.


ALSO READ: Mofia Suicide Case : മൊഫിയ കേസ് : പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം


സംഭവം വിവാദമായതോടെ ആലുവ സ്റ്റേഷനിലെ എസ്.ഐ, ഗ്രേഡ് എസ്.ഐ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം സി.പി.എം ജില്ലാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആലുവ റൂറൽ എസ്.പിയെ ഗസ്റ്റ് ഹൌസിൽ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. മോഫിയ കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മുഖ്യമന്ത്രി പിണറായി വിജയൻ പരിശോധിച്ചതായും വാർത്തകളുണ്ട്.


ALSO READ: Mofia suicide case | മൊഫിയയെ സുഹൈൽ തലാക്ക് ചൊല്ലിയിരുന്നു; നിയമനടപടിക്കൊരുങ്ങി മൊഫിയയുടെ കുടുംബം


അതേസമയം തനിക്ക് ഇയർ ബാലൻസ് സംബന്ധിച്ച പ്രശ്നത്തിനാലാണ് അവധിയെന്നാണ് വിശദീകരണം. സി.ഐയുടെ മേൽനോട്ടത്തിലാണ് റിമാൻഡ് റിപ്പോർട്ട് എന്നതാണ് ശ്രദ്ധേയം. ഇത് വലിയ വിവാദത്തിലേക്കാണ് പോയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.