Mofia suicide case | മൊഫിയയെ സുഹൈൽ തലാക്ക് ചൊല്ലിയിരുന്നു; നിയമനടപടിക്കൊരുങ്ങി മൊഫിയയുടെ കുടുംബം

മൊഫിയയുടെ പിതാവ് സുപ്രീംകോടതി അഭിഭാഷകന്റെ നിയമോപദേശം തേടി.

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 09:47 AM IST
  • തലാക്കുമായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്
  • ഇത് സംബന്ധിച്ച് പള്ളിക്കമ്മിറ്റിയോട് വിവരങ്ങൾ ആരാഞ്ഞു
  • തലാക്ക് വിഷയത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പള്ളിക്കമ്മിറ്റി വ്യക്തമാക്കി
  • മോഫിയയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനായിരുന്നു സുഹൈലിന്റെ പദ്ധതി
Mofia suicide case | മൊഫിയയെ സുഹൈൽ തലാക്ക് ചൊല്ലിയിരുന്നു; നിയമനടപടിക്കൊരുങ്ങി മൊഫിയയുടെ കുടുംബം

കൊച്ചി: ആലുവയിൽ നിയമവിദ്യാർത്ഥിനി മൊഫിയ ആത്മഹത്യ ചെയ്ത (Mofia suicide case) സംഭവത്തിൽ ഭർത്താവ് സുഹൈൽ തലാക്ക് ചൊല്ലിയതിനെതിരെ കുടുംബം നിയമനടപടിക്ക്. വിഷയത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നൽകുമെന്ന് മൊഫിയയുടെ കുടുംബം അറിയിച്ചു. ഇതിനായി മൊഫിയയുടെ പിതാവ് സുപ്രീംകോടതി അഭിഭാഷകന്റെ നിയമോപദേശം തേടി.

തലാക്കുമായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് പള്ളിക്കമ്മിറ്റിയോട് വിവരങ്ങൾ ആരാഞ്ഞു. തലാക്ക് വിഷയത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പള്ളിക്കമ്മിറ്റി വ്യക്തമാക്കി. ഇക്കാര്യത്തിൽ പോലീസിനും അവ്യക്തത നിലനിൽക്കുന്നുണ്ട്. മോഫിയയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനായിരുന്നു സുഹൈലിന്റെ പദ്ധതി. ഇതിന്റെ പേരിൽ മൊഫിയയെ ക്രൂരമായ ‌പീഡനത്തിന് ഇരയാക്കിയിരുന്നു.

ALSO READ: Mofia suicide case | മൊഫിയയെ ഭർതൃവീട്ടുകാർ ക്രൂരമായി പീഡിപ്പിച്ചു; സുഹൈൽ ലൈം​ഗികവൈകൃതത്തിന് അടിമയെന്നും റിമാൻഡ് റിപ്പോർട്ട്

ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൊഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളുടെ വാട്‌സാപ്പ് ചാറ്റുകളും ഫോട്ടോകളും പരിശോധിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. തുടർന്നാണ് മൂവരെയും കോതമംഗലത്തെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്.

ർതൃവീട്ടുകാരിൽ നിന്നും ഭർത്താവിൽ നിന്നും മൊഫിയ ‌നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മൊഫിയയുടെ ഭർത്താവ് ലൈം​ഗികവൈകൃതത്തിന് അടിമയാണ്. ഇയാൾ പലതവണ മൊഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. മൊഫിയയെ ഭർതൃവീട്ടുകാർ മാനസിക രോ​ഗിയായി മുദ്രകുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 40 ലക്ഷം രൂപ സുഹൈലും വീട്ടുകാരും സ്ത്രീധനമായി ആവശ്യപ്പെട്ടു. പണം നൽകാത്തതിന്റെ പേരിലാണ് പീഡനം തുടർന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ALSO READ: Mofia suicide case | മൊഫിയയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

അടിമയെപ്പോലെ ജോലി ചെയ്യിച്ചു. ശാരീരികവും മാനസികവുമായി ഉപദ്രവിച്ചു. പള്ളി വഴി വിവാഹമോചനത്തിന് കത്ത് നൽകി വേറെ കല്യാണം കഴിക്കുമെന്ന് സുഹൈൽ ഭീഷണിപ്പെടുത്തിയിരുന്നു. ഭർതൃവീട്ടുകാരിൽ നിന്ന് നേരിട്ട മാനസികവും ശാരീരികവുമായ പീഡനമാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നവംബർ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വീണിനെ (21) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. പരാതി നൽകാൻ എത്തിയപ്പോൾ സിഐ അപമാനിച്ചതായും അസഭ്യം പറഞ്ഞതായും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ALSO READ: Mofia Suicide Case | മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും റിമാന്‍ഡിൽ

പെൺകുട്ടിയുടെ ആത്മഹത്യയെ തുടർന്ന് സിഐയെ സസ്പെൻഡ് ചെയ്തു. എട്ട് മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീണിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News