Aluva Rape Case: ആലുവയിലെ പീഡനം: മോഷണത്തിനായി എത്തി, കൃത്യം നടത്തിയത് പ്രതി ഒറ്റയ്ക്ക്
Aluva Rape Case Update: കേസ് അന്വേഷിക്കുന്നതിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചിട്ടുണ്ട്.
എറണാകുളം: ആലുവയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കൃത്യം നടത്തിയത് പ്രതി ക്രിസ്റ്റൽ രാജ ഒറ്റയ്ക്കെന്ന് കണ്ടെത്തൽ. കേസില്‍ മറ്റു പ്രതികള്‍ ഇല്ലെന്നും മോഷണ ശ്രമത്തിനിടയിലാണ് മോഷണം നടത്തിതെന്നും ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ വ്യക്തമാക്കി. മോഷണത്തിനായാണ് പ്രതി ക്രിസ്റ്റല്‍ രാജ് കുട്ടിയുടെ വീട്ടില്‍ കയറിയത്. ഇതിനിടയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയിരുന്നു.
അതേസമയം പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്നതിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതിയെ ഇന്നലെ അര്‍ദ്ധരാത്രി സംഭവ സ്ഥലത്ത് എത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. വിശദമായ തെളിവെടുപ്പ് കസ്റ്റഡിയില്‍ ലഭിച്ച ശേഷം നടത്തും. അതേസമയം ക്രിസ്റ്റല്‍ രാജിനെതിരെ പെരുമ്പാവൂര്‍ പൊലീസ് പുതിയ കേസെടുത്തു. ഈ മാസം മൂന്നിന് പെരുമ്പാവൂരിലെ ഒരു വീട്ടില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ചുവെന്നാണ് പരാതിയിലാണ് നടപടി. ഒരു മാസം മുന്‍പാണ് സ്ഥിരം കുറ്റവാളിയായ പ്രതി ജയില്‍ മോചിതനായത്. രണ്ട് മോഷണ കേസുകള്‍ നേരത്തെ ഇയാള്‍ക്കെതിരെ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...