തിരുവനന്തപുരം: കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണം സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിരമായി വിശദറിപ്പോർട്ടു നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം.വിദ്യാർത്ഥിനിയുടെ പിതാവ്  സതീഷ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. മന്ത്രി ആർ ബിന്ദുവാണ് ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പഠിക്കാൻ മിടുമിടുക്കിയായ ശ്രദ്ധയുടെ മരണത്തിനു പിന്നിലെ കാരണങ്ങൾ തീർച്ചയായും കണ്ടെത്തേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കാരണവശാലും വിദ്യാർത്ഥികൾക്ക് പീഡനമുറികളായിക്കൂടാ എന്നതിൽ സർക്കാരിന് നിർബന്ധമുണ്ട്.വിദ്യാർത്ഥിനിക്ക് തുടർച്ചയായി മനോവിഷമമുണ്ടാക്കിയവരാണ് മരണത്തിലേക്ക് നയിച്ചതെന്ന ആക്ഷേപമടക്കം ഏറ്റവും ഗൗരവത്തിലെടുത്തു കൊണ്ടാണ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.


ALSO READ: ഇരുചക്ര വാഹനത്തിൽ കുട്ടികൾക്ക് ഇളവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ


കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായിരുന്നു തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്.
കോളേജ് മാനേജ്മെന്‍റിന്‍റെ ഭാഗത്തു നിന്നുള്ള കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു. 


ലാബിൽ മൊബൈൽഫോൺ ഉപയോഗിച്ചതിനു പിന്നാലെ ശ്രദ്ധയുടെ ഫോൺ അധ്യാപകർ പിടിച്ചെടുത്തിരുന്നു. ഇത് തിരികെ നൽകണമെങ്കിൽ ശ്രദ്ധയുടെ മാതാപിതാക്കൾ കോളേജിൽ നേരിട്ട് എത്തണമെന്ന് ആവശ്യപ്പെട്ടു. ശ്രദ്ധയ്ക്ക് പല സെമസ്റ്റുകളിലായി വിവിധ വിഷയങ്ങളിൽ മാർക്ക് കുറവാണെന്നും മറ്റും ആരോപിച്ച് അധ്യാപകരും മാനേജ്മെന്‍റും കുറ്റപ്പെടുത്തിയിരുന്നതായി സഹപാഠികൾ പറയുന്നു. സംഭവത്തിനു പിന്നാലെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ശ്രദ്ധ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.