കോട്ടയം കാഞ്ഞിരപ്പള്ളിയിൽ  എൻജിനീയറിങ്  രണ്ടാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ കോളേജ് മാനേജ്മെന്‍റിനെതിരെ വിദ്യാർത്ഥി സംഘടനകൾ. മാനേജ്മെന്‍റിന്‍റെ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷ് കോളേജ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങിമരിച്ചത്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായിരുന്നു തൃപ്പൂണിത്തുറ സ്വദേശിയായ ശ്രദ്ധ സതീഷ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ശ്രദ്ധ ആത്മഹത്യ ചെയ്തത്. കോളേജ് മാനേജ്മെന്‍റിന്‍റെ ഭാഗത്തു നിന്നുള്ള കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. ലാബിൽ മൊബൈൽഫോൺ ഉപയോഗിച്ചതിനു പിന്നാലെ ശ്രദ്ധയുടെ ഫോൺ അധ്യാപകർ പിടിച്ചെടുത്തിരുന്നു. ഇത് തിരികെ നൽകണമെങ്കിൽ ശ്രദ്ധയുടെ മാതാപിതാക്കൾ കോളേജിൽ നേരിട്ട് എത്തണമെന്ന് ആവശ്യപ്പെട്ടു. ശ്രദ്ധയ്ക്ക് പല സെമസ്റ്റുറുകളിലായി വിവിധ വിഷയങ്ങളിൽ മാർക്ക് കുറവാണെന്നും മറ്റും ആരോപിച്ച് അധ്യാപകരും മാനേജ്മെന്‍റും കുറ്റപ്പെടുത്തിയിരുന്നതായി സഹപാഠികൾ പറയുന്നു.


ALSO READ: ശ്രദ്ധ സതീഷിന്റെ മരണം; അടിയന്തിര റിപ്പോർട്ട് നൽകാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദ്ദേശം


സംഭവത്തിനു പിന്നാലെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ശ്രദ്ധ. മകളുടെ മരണത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് മാതാപിതാക്കൾ. ശ്രദ്ധയുടെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരുന്നു. വ്യാപക പ്രതിഷേധമാണ് കോളേജ് മാനേജ്മെന്‍റിനെതിരെ സോഷ്യൽ മീഡിയയിലും ഉയർന്നത്. അതേസമയം സംഭവത്തിൽ യാതൊരു തരത്തിലുള്ള പ്രതികരണവും നടത്താൻ പാടില്ലെന്നാണ് വിദ്യാർഥികൾക്ക് കോളേജ് മാനേജ്മെന്‍റിന്‍റെ നിർദ്ദേശം.


സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രദ്ധയുടെ മരണത്തിലെ കുറ്റക്കാരെ എത്രയും വേഗം പിടികൂടണം എന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ കോളേജിൽ പ്രതിഷേധ സമരം നടത്തുകയാണ്. വിദ്യാർത്ഥിനിയുടെ മരണം സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിരമായി വിശദറിപ്പോർട്ടു നൽകാൻ  മന്ത്രി ആർ ബിന്ദു ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.