ഇടുക്കി: അസാധാരണ വലിപ്പമുള്ള ഒരു കോഴി മുട്ടയുടെ കഥയാറിയാം.  160 ഗ്രാം ഭാരവും സാധാരണ മുട്ടയുടെ ഇരട്ടിയോളം വലുപ്പവും ഈ മുട്ടയ്ക്കുണ്ട്. ഇടുക്കി വള്ളക്കടവ് സ്വദേശിയായ സുരേഷിന്‍റെ വീട്ടിലെ വളര്‍ത്ത് കോഴികളിലൊന്നാണ് ഈ അത്ഭുത മുട്ടയിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണ ബ്രോയ്‌ലര്‍ കോഴി മുട്ടയ്ക്ക് 55 മുതല്‍ 60 ഗ്രാം വരെയാണ് തൂക്കം. നാടന്‍ കോഴിമുട്ടയ്ക്ക് 70 ഗ്രാം വരെ തൂക്കമുണ്ടാകും. ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമാണ് സുരേഷിന്റെ വളര്‍ത്ത് കോഴി കഴിഞ്ഞ ദിവസം ഇട്ട മുട്ട. 160 ഗ്രാം ഭാരമുണ്ട് ഈ മുട്ടയ്ക്ക്. വലിപ്പവും കൂടുതലാണ്.

Read Also: MV Govindan Master | എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആകും


സാധാരണ കോഴിമുട്ട ഉള്ളം കൈയിലൊതുക്കാനാകുമെങ്കിൽ ഈ കോഴിമുട്ട കൈവെള്ളയിൽ നിറഞ്ഞ് നിൽക്കും. പൂർണമായി കൈക്കുള്ളിലാക്കാനും പറ്റില്ല. അതാണ് മുട്ടയുടെ വലിപ്പം. സാധാരണ കോഴിമുട്ടയുടെ ഇരട്ടയാണ് ഇതിന്റെ വലിപ്പം എന്നതാണ് ശ്രദ്ധേയം. 


അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ്, സുരേഷ്, മൂന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയത്. വാങ്ങിയപ്പോള്‍ ഒരു കിലോ പോലും കോഴിയ്ക്ക് തൂക്കം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നാലര കിലോ തൂക്കമുണ്ട്. വലിയ മുട്ടയേയും ഉടമയായ കോഴിയേയും കാണാന്‍ നിരവധി ആളുകളാണ് സുരേഷിന്റെ വീട്ടിലേയ്ക്ക് എത്തുന്നത്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.