തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് പകരം എംവി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറിയാകും. നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പ്,എക്സൈസ് വകുപ്പുകളുടെ മന്ത്രിയാണ് അദ്ദേഹം. കോടിയേരി ചികിത്സക്കായി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയായി എംവി ഗോവിന്ദൻ എത്തുന്നത്.പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ,എംഎ ബേബി,എ വിജയരാഘവൻ എന്നിവർ ചേർന്ന യോഗത്തിലാണ് തീരുമാനം.
1970-ൽ ആണ് അദ്ദേഹം അദ്ദേഹം സിപിഎം അംഗമായത് ഡി വൈ എഫ് ഐയുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം . നേരത്തെ കെ.എസ്.വൈ.എഫ് കണ്ണൂർ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. 1986 ലെ മോസ്കോ യുവജന സമ്മേളനത്തിൽ പങ്കെടുത്തു.
1991-ൽ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഐ എം കമ്മിറ്റി അംഗമായി. 2006 ലാണ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1996 ലും 2001 ലും കേരള നിയമസഭയിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2002-2006 കാലയളവിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.
എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...