തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളുടെ കൊവിഡ് ചികിത്സാനിരക്ക് (Covid treatment) ഉത്തരവിൽ ഭേദ​ഗതി. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന് സർക്കാർ. കെഎപിഎസ് ​ഗുണഭോക്താക്കളും സർക്കാർ റഫർ ചെയ്യുന്നവരും ഒഴികെയുള്ളവർക്ക് ആശുപത്രി (Private hospitals) തീരുമാനിക്കുന്ന നിരക്ക് ബാധകമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിരക്കുകൾ പൊതു ജനങ്ങൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദേശം നൽകി. കൊവിഡ്  രോ​ഗികളെ ചികിത്സിക്കുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് നിരക്ക് നിശ്ചയിച്ചിരുന്നു. ജനറൽ വാർഡിനും ഓക്സിജൻ (Oxygen) നൽകുന്ന സംവിധാനമുള്ള യൂണിറ്റ്, ഐസിയു, വെന്റിലേറ്റർ എന്നിവയ്ക്കെല്ലാം പ്രത്യേകം നിരക്കുകൾ നിശ്ചയിച്ചിരുന്നു. മുറിയുടെ വാടക എത്രത്തോളം ഈടാക്കാം എന്നത് സംബന്ധിച്ച് ഉത്തരവിൽ വ്യക്തത വരുത്തിയിരുന്നില്ല.


ALSO READ:സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാൻ നടപടി; കൊവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ച് സർക്കാർ


ചികിത്സാ നിരക്കിനെ സംബന്ധിച്ച് സർക്കാരിന് സ്വകാര്യ ആശുപത്രികൾ നിരവധി തവണ കത്ത് നൽകിയിരുന്നു. സ്വകാര്യ ഇൻഷുറൻസ് (Insurance) പരിരക്ഷ ഉള്ളവർക്ക് എത്ര നിരക്ക് ഈടാക്കാം എന്നത് സംബന്ധിച്ചും വ്യക്ത ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക് സർക്കാർ നിരക്കാണ് ബാധകമാകുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക