തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും.  എന്‍.ഡി.എ. സ്ഥാനാർത്ഥി സുരേഷ്ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തൃശൂരിലാണ് എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകുന്നേരം 4.30 ന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.  കേന്ദ്ര മന്ത്രിമാരായ തവര്‍ ചന്ദ് ഗെഹ് ലോട്ട്, പിയൂഷ് ഗോയല്‍ എന്നിവരും എന്‍ഡിഎ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കാനായി കേരളത്തിലെത്തും.  


വൈകുന്നേരം 3 മണിയോടെ നെടുംബാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന അമിത് ഷാ 4.30 ന് തെക്കിന്‍കാട് മൈതാനിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും.  തുടര്‍ന്ന് 6.30 ന് ആലുവയിലെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്തശേഷം ഡല്‍ഹിയിലേക്ക് പോകും.


ഇന്ന് വൈകുന്നേരം 3 ന് വടകരയിലും, 6 ന് കാസര്‍ഗോഡും നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ഗെഹ് ലോട്ട് പങ്കെടുക്കും.  പിയൂഷ് ഗോയല്‍ 17 ന് കേരളത്തില്‍ എത്തും.