Accident News: ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് 80-കാരിയ്ക്ക് ദാരുണാന്ത്യം
Ambulance Accident in Idukki: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അന്നമ്മ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.
ഇടുക്കി: ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞു മടങ്ങവേ സഞ്ചരിച്ചിരുന്ന ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് 80-കാരിയ്ക്ക് ദാരുണാന്ത്യം. സംഭവത്തിൽ വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസാണ് മരിച്ചത്.രാജാക്കാട് പന്നിയാര്‍കുട്ടിയ്ക്ക് സമീപത്ത് പുലര്‍ച്ചെ 4.30-ഓടെയായിരുന്നു അപകടം ഉണ്ടായത്. ഈ സ്ഥലത്ത് അപകടം പതിവായി ഉണ്ടാകാറുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അന്നമ്മ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.
ALSO READ: സംസ്ഥാനത്ത് മഴ തുടരും; ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത, 5 ജില്ലകളിൽ യെല്ലോ അലർട്ട്
പത്തടി താഴ്ചയുള്ള കുഴിയിലേക്ക് ആംബുലന്‍സ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടം ഉണ്ടായി ഉടനെ തന്നെ രാജക്കാടുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് വരികയാണ്. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...