ഗസല്‍ ഗായികയും അഭിനേത്രിയുമായ സുനിത നെടുങ്ങാടി സുഗതകുമാരി, വയലാര്‍, പി കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവരുടെ കവിതകള്‍ ഗസലാക്കിയത് ശ്രദ്ധനേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗസല്‍ വഴിയിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയതാണ് സുനിത. കര്‍ണാടിക് സംഗീതമായിരുന്നു പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. വിവാഹശേഷം മുംബൈയിലെത്തിയപ്പോഴാണ് ഗസലുകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്.ഗസലാണ് എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. അങ്ങനെ ഗസല്‍ വഴിയെ യാത്ര തുടങ്ങി. കവിതകള്‍ക്ക് ഒരു സംഗീതമുണ്ട്. കവിതകള്‍ ചൊല്ലുമ്പോള്‍ അതിന് ഒരു ഈണമുണ്ട്. ഒരുപാട് വിലപ്പെട്ട സന്ദേശങ്ങള്‍ വഹിക്കുന്നവയാണ് കവിതകള്‍. വരികളും വാക്കുകളും ഒരോ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അതിന് ഈണം നല്‍കുക വെല്ലുവിളി നിറഞ്ഞതാണ്. കവിതകളെ കൂടുതല്‍ സ്‌നേഹിക്കുന്ന ആളായത്‌കൊണ്ട് അവ ജനങ്ങളിലേക്ക് കൂടുതല്‍ എത്തണമെന്ന് ആഗ്രഹമുണ്ട്. ഈണം നല്‍കി പാടുമ്പോള്‍ കൂടുതല്‍ പേര്‍ ആ കവിതകള്‍ തേടാറുണ്ട്. ഒരു സാധാരണ പാട്ട് ചിത്രീകരിക്കുമ്പോലെ കവിതകളെ  ചിത്രീകരിക്കാനാകില്ല. ക്യാമറയും കവിത പാടണം. എങ്കില്‍ മാത്രമേ ആ ഫീല്‍ ലഭിക്കൂ. കവിതകളെ കൂടുതല്‍ ജനകീയമാക്കാന്‍ ഗസല്‍ വഴി സാധിച്ചു. ഒരു കവിത മുഴുവന്‍ ഗസലാക്കാന്‍ എടുക്കാറില്ല. അതിലെ വരികള്‍ എഡിറ്റ് ചെയ്യും. കവിത ഉള്‍ക്കൊള്ളുന്ന സന്ദേശം മുറിഞ്ഞുപോകാതിയിരിക്കണം. പലതരത്തിലുള്ള ആസ്വാദകരുണ്ട്. ചിലര്‍ക്ക് കവിത ഒരു തവണ വായിച്ചാല്‍ മനസിലാകും. ചിലര്‍ക്ക് പലവട്ടം വായിക്കണം.



സാഹിതി ബാന്‍ഡ്


ഇന്തോനേഷ്യയിലെ വളരെ തിരക്കുള്ള മ്യൂസിക് ബാന്‍ഡ് ആയിരുന്നു സുനിത നയിച്ച 'സാഹിതി'. പലഭാഷകളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും അവസരം നല്‍കുന്നതായിരുന്നു ബാന്‍ഡ്. പ്രശസ്തമായ വേദികളില്‍ പല പ്രമുഖരും ബാന്‍ഡിന്റെ ഭാഗമായി പാടി. 
പാടി അഭിനയിച്ച് ഹിന്ദി ആല്‍ബങ്ങള്‍ റിപ്പല്‍സ്, ഇഷഖ്, തന്‍ഹ ഒക്കെ ശ്രദ്ധേയമായിരുന്നു..
മലയാളത്തിലും ആല്‍ബങ്ങള്‍ ഇറക്കി, പുലരി, ഗതകാലസ്മരണകള്‍ തുടങ്ങിയവ. 



നല്‍കാനാകാതെ പോയ പിറന്നാള്‍ സമ്മാനം


സുഗതകുമാരി ടീച്ചറിന് പിറന്നാള്‍ സമ്മാനമായി ഒരു കവിത ഗസലാക്കി നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു. നന്ദി എന്ന കവിതയെ പരുവപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്തുവച്ചു. അതിനിടെയാണ് ടീച്ചര്‍ വിട്ടുപോയത്. അങ്ങനെ ആ വീഡിയോയ്ക്ക് അര്‍ത്ഥം ഇല്ലാതായി. കളര്‍ഫുള്ളായി ചിത്രീകരിച്ച ആ വീഡിയോ പിന്നീട് ആദരമെന്ന നിലയില്‍ വീണ്ടും റീഷൂട്ട് ചെയ്തു.


Read Also: Amala Paul: അമല ധ്യാനത്തിലാണ്; പുതിയ ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ


'സിനിമാ അഭിനയം സംഭവിച്ചുപോയത്'


സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അത് സംഭവിച്ചുപോയതാണ്. സുഫി പറഞ്ഞ കഥയില്‍ ആയിഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നിലാവ്, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ഞാന്‍ നിന്നോടുകൂടെയുണ്ട് തുടങ്ങി പത്ത് സിനിമകള്‍ ചെയ്തു ഇതുവരെ. ഇവന്‍ മേഘരൂപന്‍ എന്ന സിനിമയില്‍ പാടി അഭിനയിച്ചു. 
അച്ഛന്‍ പി നരേന്ദ്രനാഥ് ബാലസാഹിത്യ രംഗത്തെ അനശ്വര പ്രതിഭയായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഓണ്‍ലൈന്‍ കവിതാമത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.