മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണങ്ങൾ തുടരുന്നു. തിരുവനന്തപുരം കെഎസ്ഐഡിസിയിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ സംഘത്തിന്റെ അന്വേഷണം നടക്കുകയാണ്. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് പരിശോധന. രണ്ട് ദിവസം സിഎംആർഎല്ലിൽ പരിശോധന നടത്തിയതിനുശേഷം ആണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക്‌ അന്വേഷണം നീളുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എത്തിയ എസ്എഫ്ഐഒ ഉദ്യോഗസ്ഥരിൽ നാലുപേർ ബംഗളുരുവിലേക്ക് തിരിച്ചു പോയി. 
രണ്ടു ഉദ്യോഗസ്ഥർ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചതിനുശേഷം ഇവിടെ തുടരും. ചട്ടവിരുദ്ധമായി പല സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉദ്യോഗസ്ഥർക്ക് ലഭിച്ചു. 


ALSO READ: കേന്ദ്രത്തിനെതിരായ സമരം അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍; മുഖ്യമന്ത്രി ഡല്‍ഹിയില്‍


പലർക്കും സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പണം കറൻസിയായി നൽകിയെന്ന് കണ്ടെത്തൽ. സിഎംആർഎൽ കമ്പനിയുടെ കൊച്ചിയിലെ ഓഫിസലാണ് കോർപ്പറേറ്റ് അഴിമതി അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ (എസ്‌എഫ്‌ഐഒ) പരിശോധന നടന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.