മടത്തറ ചല്ലിമുക്ക് സ്വദേശി മനോജ്കുമാറിന്‍റെ വീട്ടിൽ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി, തിരുവനന്തപുരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്ഡൗൺ കാലത്തെ വിശേഷങ്ങൾ തിരക്കിയായിരുന്നു അദ്ദേഹത്തിന്‍റെ സന്ദർശനം. അപ്രതീക്ഷിത വരവിൽ വീട്ടുകാർ അമ്പരന്നെങ്കിലും സൗഹൃദ സന്ദർശനമെന്നറിഞ്ഞപ്പോൾ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി. 


വീട്ടിനുള്ളിൽ തന്നെ ഇരിക്കുന്നതിൽ ആദ്യമൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും  ലോക്ഡൗൺ കാലം ഒരിക്കലും മറക്കാനാകില്ലെന്ന് മനോജ്കുമാറും അമ്മയും ഭാര്യയും മക്കളും കളക്ടറോട് വിശദീകരിച്ചു.


പ്രവാസികളുടെ ശ്രദ്ധയ്ക്ക്! 24 മണിക്കൂറും നിങ്ങള്‍ക്കായി ഹെല്‍പ് ലൈന്‍


 


കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ഇത്രയുമധികം സമയം ചെലവഴിക്കുന്നത് അദ്യമായാണ് എന്ന് അവർ പറഞ്ഞു. റേഷൻ സാധനങ്ങൾ കൃത്യസമയത്തുതന്നെ ലഭിച്ചു.


അടുത്ത ബന്ധുക്കളായ കുറച്ചുപേർ വിദേശത്തുണ്ട്. ഇവരെല്ലാം സുരക്ഷിതരാണെന്ന് മനോജ്കുമാർ കളക്ടറോട് പറഞ്ഞു. സർക്കാർ നടത്തുന്ന കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ നല്ലതെന്ന്  കുടംബം അഭിപ്രായപെട്ടു. 


SSLC, പ്ലസ് ടു പരീക്ഷകള്‍ ലോക്ക് ഡൌണിന് ശേഷം!! 


ലോക്ഡൗൺ കാലമാണെങ്കിലും പഠനം മുടക്കരുതെന്നും ഇതിനായി അസാപ്പിന്റെത് അടക്കം ഓൺലൈൻ പഠനസൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും കുട്ടികളോട് കളക്ടർ ഉപദേശിച്ചു. സമീപത്തെ വീട്ടുകളിലും സന്ദർശനം നടത്തിയ കളക്ടർ അവരോടും സുഖ വിവരങ്ങൾ അന്വേഷിച്ചു