SSLC, പ്ലസ് ടു പരീക്ഷകള്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ച ശേഷം!!

ലോക്ക് ഡൌണ്‍ പിന്‍വലിച്ച ശേഷം SSLC, പ്ലസ് ടു പരീക്ഷകള്‍ നടത്തു൦. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്. 

Last Updated : Apr 11, 2020, 12:17 AM IST
SSLC, പ്ലസ് ടു പരീക്ഷകള്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ച ശേഷം!!

തിരുവനന്തപുരം: ലോക്ക് ഡൌണ്‍ പിന്‍വലിച്ച ശേഷം SSLC, പ്ലസ് ടു പരീക്ഷകള്‍ നടത്തു൦. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക്ഡൌണ്‍ പിന്‍വലിക്കുകയും സമൂഹ അകലം പാലിക്കേണ്ട എന്ന സ്ഥിതി വരുകയും ചെയ്‌താല്‍ മാത്രമേ പരീക്ഷ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷക്രമം മാറ്റാനോ ചുരുക്കാനോ ആലോചിക്കുന്നില്ലെന്നും കൃത്യമായ തീയതി ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

പത്താം ക്ലാസിലെ മൂന്നും, പ്ലസ് ടുവിലെ നാലും, VHSE അഞ്ചും പരീക്ഷകളാണ് നടത്താനുള്ളത്. പരീക്ഷയെ കുറിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ സമയം നല്‍കികൊണ്ട് മാത്രമേ പരീക്ഷ നടത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

എട്ടാം ക്ലാസുകള്‍ വരെയുള്ള പരീക്ഷകളാണ് മാറ്റി വച്ചിരിക്കുന്നത്. ഓണം, ക്രിസ്തുമസ് പരീക്ഷകളുടെ ശരാശരി അനുസരിച്ചാകും ഒന്‍പതാം ക്ലാസുകാര്‍ക്ക് ഫൈനല്‍ മാര്‍ക്ക് നല്‍കുക. പ്ലസ് വണ്‍ പരീക്ഷകളും ലോക്ക് ഡൌണിനു ശേഷം നടത്തു൦. 

Trending News