ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തും രാഷ്ട്രീയ ചിന്തകനുമായ ആനന്ദിന് ലഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രി എ.കെ. ബാലനാണ് കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. 


സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം നല്‍കാന്‍ ആനന്ദിനെ തിരഞ്ഞെടുത്തത്.  
 
കേന്ദ്ര കേരളാ സാഹിത്യ അക്കാദമി പുരസ്കാരങ്ങളും, വയലാര്‍ അവാര്‍ഡുകളും നേടിയിട്ടുള്ള ആളാണ് ആനന്ദ്.  


അദ്ദേഹത്തിന്‍റെ അഭയാര്‍ഥികള്‍, ആള്‍ക്കൂട്ടം, മരുഭൂമികള്‍ ഉണ്ടാകുന്നത്, മരണസര്‍ട്ടിഫിക്കറ്റ്, ഗോവര്‍ധന്‍റെ യാത്രകള്‍, ഒടിയുന്ന കുരിശ്, നാലാമത്തെ ആണി തുടങ്ങിയ കൃതികള്‍ ഏറെ പ്രശസ്തങ്ങളാണ്.


സാഹിത്യകാരന്‍ എന്നതിനൊപ്പം രാഷ്ട്രീയ-സാമൂഹ്യശാസ്ത്ര വിശകലനങ്ങളിലൂടെ സമകാലിക സമൂഹത്തെ ആഴത്തില്‍ രേഖപ്പെടുത്തിയ ചിന്തകന്‍ കൂടിയായിരുന്നു അദ്ദേഹം.