Anannyah Kumari Alex: അനന്യയുടെ ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി ഇന്നെടുക്കും
ആത്മഹത്യ ചെയ്ത ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ (Anannyah Kumar Alex) ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
കൊച്ചി: ആത്മഹത്യ ചെയ്ത ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ (Anannyah Kumar Alex) ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ചയെ തുടര്‍ന്നാണ് അനന്യ (Anannyah Kumari Alex) ആത്മഹത്യ ചെയ്തതെന്ന സുഹൃത്തുക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇന്ന് ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തുന്നത്.
സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഒരു വര്‍ഷം മുന്‍പ് ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയയിലെ പാകപ്പിഴയെ തുടർന്ന് അനന്യയുടെ (Anannyah Kumari Alex) സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.
അനന്യയുടെ (Anannyah Kumari Alex) മരണത്തിൽ മനംനൊന്ത് അവരുടെ പങ്കാളിയായ ജിജു ഗിരിജാ രാജും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിനെത്തുടർന്ന് രണ്ടു മരണങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...