Anannyah Kumari Alex: തൂങ്ങിമരിച്ച അനന്യയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും

ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ (Anannyah Kumari Alex) പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കുമെന്ന് റിപ്പോർട്ട്.   

Written by - Zee Malayalam News Desk | Last Updated : Jul 22, 2021, 08:15 AM IST
  • ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്
  • കളമശ്ശേരി മെഡിക്കൽ കോളേജിലെ പ്രത്യേക മെഡിക്കൽ സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്
  • ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്
Anannyah Kumari Alex: തൂങ്ങിമരിച്ച അനന്യയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും

കൊച്ചി: ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ (Anannyah Kumari Alex) പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കുമെന്ന് റിപ്പോർട്ട്. ഇന്നലെ നടത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും അത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. 

അനന്യയുടെ (Anannyah Kumari Alex) പോസ്റ്റ്‌മോർട്ടം നടത്തുന്നത് കളമശ്ശേരി മെഡിക്കൽ കോളേജിലെ പ്രത്യേക മെഡിക്കൽ സംഘമാണ്.  ഇതിനിടയിൽ അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി റെനെ മെഡിസിറ്റിയില്‍ നിന്നും പൊലീസും സാമൂഹ്യനീതി വകുപ്പ് അധികൃതരും ഇന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്നും റിപ്പോർട്ട് ഉണ്ട്. 

Also Read: Anannyah Kumari Alex Suicide Case: അനന്യയുടെ ആത്മഹത്യയിൽ ഒന്നാം പ്രതി സർക്കാരെന്ന് കെ സുധാകരൻ 

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന അനന്യ കുമാരിയെ (Anannyah Kumari Alex) മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് നേരത്തെ തന്നെ അനന്യ വ്യക്തമാക്കിയിരുന്നു.  

ഇതിന് ശേഷമുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് അനന്യയെ നയിച്ചതെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്.  അതേസമയം അനന്യയുടെ ശസ്ത്രക്രിയയിൽ ചികിത്സാ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വാദം.

Also Read: Anannyah Kumari Alex Suicide Case : ട്രാന്‍സ്‌ജെന്‍ഡർ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി

ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ലാറ്റിലാണ് അനന്യയെ (Anannyah) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു അനന്യ. 

അനന്യയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ (Transgender) കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും അതിനെ തുടർന്ന് സമഗ്ര അന്വേഷണത്തിന് അധികൃതർ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.  

Also Read: Anannyah Kumari Alex: തൂങ്ങിമരിച്ച ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോർട്ടം ഇന്ന്

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് സ്ഥാനാര്‍ത്ഥിയെന്ന വിശേഷണമോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിയ്ക്കാന്‍ പ്രചാരണമടക്കമാരംഭിച്ചിരുന്നുവെങ്കിലും ടിക്കറ്റ് നല്‍കിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടര്‍ന്ന് അനന്യ പിന്‍മാറുകയായിരുന്നു.

ഇതിനിടയിൽ അനന്യയുടെ ആത്മഹത്യയിൽ ഒന്നാം പ്രതി സർക്കാരാണെന്നും, അനന്യയുടെ ആത്മഹത്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് കൃത്യമായ മാനദണ്ഡവും സുരക്ഷയുമൊരുക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തിന്റെ അനന്തരഫലമാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ (K Sudhakaran) പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News