അങ്കണവാടി കെട്ടിടത്തിന്റ ഭിത്തി ഇടിഞ്ഞുവീണ് കുട്ടിക്ക് പരിക്ക്
മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വൈക്കം: വൈക്കം പോളശ്ശേരിയിൽ അങ്കണവാടി കെട്ടിടത്തിന്റ ഭിത്തി ഇടിഞ്ഞ് വീണ് കുട്ടിക്ക് പരിക്ക്. കായിക്കരയിലെ അങ്കണവാടി കെട്ടിടത്തിന്റ ഭിത്തിയാണ് ഇടിഞ്ഞുവീണത്. കല്ലു തെറിച്ചു വീണ് കുഞ്ഞിൻറെ മൂക്കിനു പരിക്കേറ്റു. കായിക്കര പനയ്ത്തറ അജീഷിന്റ മകൻ ഗൗതം(3 )-നാണ് പരിക്കേറ്റത്. ഉടൻ കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.
മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെ 11 ഓടെയാണ് അപകടം സംഭവിച്ചത്. പതിനഞ്ചോളം കുട്ടികൾ ഉള്ള അംഗനവാടിയിൽ രണ്ടു കുട്ടികൾ മാത്രമാണ് ഇന്ന് എത്തിയത്.
ALSO READ: കെഎസ്ആർടിസി ബസിൽ ആറ് വയസുകാരിക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റിൽ
കൂടുതൽ കുട്ടികൾ എത്താതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വീടിനോടു ചേർന്നുള്ള താൽക്കാലിക കെട്ടിടത്തിലാണ് ഇവിടെ അംഗനവാടി പ്രവർത്തിക്കുന്നത്. കുറ്റമറ്റ സ്ഥലത്തേക്ക് അംഗനവാടി മാറ്റി സ്ഥാപിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ഏറെക്കാലമായി ആവശ്യപ്പെട്ടിട്ടും അധികൃതർ മുഖവിലയ്ക്ക് എടുത്തില്ലെന്ന് പറയപ്പെടുന്നു. സംസ്ഥാനത്ത് നിരവധി അങ്കണവാടികൾക്ക് ഇപ്പോഴും സ്വന്തമായി കെട്ടിടമില്ല. ഫണ്ടിൻറെ അഭാവമാണ് പലയിടത്തും കെട്ടിടങ്ങൾ പണിയാാൻ കാലതാമസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...