ന്യൂഡൽഹി: കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻറണിയുടെ മകൻ അനിൽ ആൻറണി. ഇന്നത്തെ കാലഘട്ടത്തിൽ നരേന്ദ്ര മോദിയുടെ കൂടെ പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും ബിജെപിയിൽ ചേർന്നത് സ്വന്തം തീരുമാനമാണെന്നും അനിൽ ആൻറണി പറഞ്ഞു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് മൂന്ന് മാസം നീണ്ട ആലോചനയ്ക്ക് ശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. കഴിഞ്ഞ കുറേ കാലമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ പൌരൻമാർക്ക് വേണ്ടി ഒരുപാട് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾക്കും വീക്ഷണങ്ങൾക്കും ഭാരതത്തിനും വേണ്ടി പ്രവർത്തിക്കാനാണ് ബിജെപിയിൽ എത്തിയത്. പാർട്ടിയിലേയ്ക്ക് എത്തിയത് സ്ഥാനമാനങ്ങൾ മോഹിച്ചല്ലെന്നും ഒരു സാധാരണ ബിജെപി പ്രവർത്തകനായാണ് പാർട്ടിയിലേയ്ക്ക് വന്നിരിക്കുന്നതെന്നും അനിൽ ആൻറണി വ്യക്തമാക്കി. 


ALSO READ: പറമ്പിക്കുളം കാട്ടാനകളുടെ താവളം, ഇനി അരിക്കൊമ്പനെയും പേടിക്കണം; നാട്ടുകാർ പ്രതിഷേധത്തിൽ


തൻറെ വീട്ടിൽ നാല് പേരുണ്ട്. നാല് പേർക്കും വ്യത്യസ്ത അഭിപ്രായമുണ്ട്. ചെറുപ്പം മുതൽ തന്നെ സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാനും നല്ല ഇന്ത്യൻ പൌരനായി ജീവിക്കാനും മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കാനുമാണ് പപ്പയും മമ്മിയും പഠിപ്പിച്ചതെന്ന് അനിൽ ആൻറണി പറഞ്ഞു. എ.കെ ആൻറണിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് 52 കൊല്ലം രാഷ്ട്രീയത്തിൽ പ്രവർത്തിച്ച തൻറെ പിതാവ് കഴിഞ്ഞ വർഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചെന്നും അദ്ദേഹവുമായി ഇപ്പോൾ രാഷ്ട്രീയം സംസാരിക്കാറില്ലെന്നുമായിരുന്നു അനിൽ ആൻറണിയുടെ മറുപടി. 


ബിബിസി ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് അനിൽ ബിജെപിയിലേയ്ക്ക് നീങ്ങുകയാണെന്നതിൻറെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. അന്ന് ബിബിസിയെ വിമർശിച്ചും നരേന്ദ്ര മോദിയെ പിന്തുണച്ചും അനിൽ രംഗത്ത് വന്നിരുന്നു. ഇതോടെ പ്രതിരോധത്തിലായ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ അനിലിനെതിരെ പടയൊരുക്കം തുടങ്ങിയിരുന്നു. വൈകാതെ തന്നെ പാർട്ടി അംഗത്വം രാജിവെച്ച അനിൽ ആൻറണി കോൺഗ്രസുമായി പൂർണമായി അകലുകയായിരുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററും ആയിരുന്നു അനിൽ ആന്റണി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.