തിരുവനന്തപുരം:സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം അഞ്ജു ബോബി ജോർജ് ഇന്ന് ഒഴിഞ്ഞേക്കും. അൽപസമയത്തിനകം ചേരുന്ന സ്പോർട്സ് കൗൺസിൽ ഭരണസമിതി യോഗത്തിൽ രാജി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗത്തിൽ പങ്കെടുക്കാൻ അഞ്ജു തിരുവനന്തപുരത്തെത്തി തീരുമാനങ്ങൾ യോഗശേഷം പ്രതികരിക്കാമെന്ന് അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.തനിക്കെതിരായ ആരോപണങ്ങൾ  അപ്രതീക്ഷിതമായിരുന്നുവെന്നും തന്‍റെ കൈകൾ ശുദ്ധമാണെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചയ്ക്കു 2.30ന് വാർത്താസമ്മേളനം നടത്തും. ടോം ജോസ് അടക്കം ഭരണസമിതി അംഗങ്ങളും രാജിവച്ചേക്കും. 


കായികമന്ത്രി ഇ.പി.ജയരാജൻ തന്നോട് മോശമായി പെരുമാറിയെന്ന് അഞ്ജു ബോബി ജോർജ് ആരോപിച്ചിരുന്നു. അഞ്ജു അടക്കം സ്പോർട്്സ് കൗൺസിലിൽ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയെന്നായിരുന്നു ആരോപണം. അ​തേസമയം, അഞ്​ജു ബോബി ജോർജിനോട്​ മോശമായി പെരുമാറിയിട്ടില്ലെന്നും തന്നെ കണ്ട ശേഷം അവർ സന്തോഷത്തോടെയാണ്​ പോയതെന്നും  ജയരാജൻ പ്രതികരിച്ചു. സ്​പോർട്സ് കൗൺസിൽ പ്രസിഡൻറിന്​ ബംഗളൂരുവിൽനിന്നു വരാൻ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നതിനെയും മന്ത്രി വിമർ​ശിച്ചിരുന്നു.


അതേസമയം, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ അണിയറയില്‍ നീക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം 29ഓടെ പുതിയ അംഗങ്ങളെ കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡില്‍ ചേര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്‌.