മതികെട്ടാൻ ചോലയിൽ വീണ്ടും സര്‍ക്കാര്‍ ഭൂമിയിൽ കൈയേറ്റം; ഒഴിപ്പിക്കുന്നത് രണ്ടാം തവണ
മതികെട്ടാന്‍ ചോല ദേശീയ ഉദ്യോനത്തോട് ചേര്‍ന്ന്, തോണ്ടിമലയിലെ, രണ്ട് ഏക്കറോളം റവന്യു ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈയടക്കാന്‍ ശ്രമം നടത്തിയത്. മുന്‍പ് നീല കുറിഞ്ഞി പൂവിട്ട പ്രദേശമാണ് ഇവിടം. കൈയേറിയ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന വേലി ഭൂസംരക്ഷണ സേന പൊളിച്ച് മാറ്റി.
ഇടുക്കി: ഇടുക്കി മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തിന് സമീപം റവന്യു ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു. 2021 ഓഗസ്റ്റില്‍ കൈയേറ്റം ഒഴിപ്പിച്ച ഭൂമി വീണ്ടും കൈയേറുകയായിരുന്നു. ടൂറിസം സാധ്യതകള്‍ ലക്ഷ്യം വെച്ചാണ് പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമി കൈയേറി കൃഷി ജോലികള്‍ ആരംഭിച്ചത്. മേഖലയില്‍ കൂടുതല്‍ പ്രദേശത്ത് കൈയേറ്റ ശ്രമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
മതികെട്ടാന്‍ ചോല ദേശീയ ഉദ്യോനത്തോട് ചേര്‍ന്ന്, തോണ്ടിമലയിലെ, രണ്ട് ഏക്കറോളം റവന്യു ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈയടക്കാന്‍ ശ്രമം നടത്തിയത്. മുന്‍പ് നീല കുറിഞ്ഞി പൂവിട്ട പ്രദേശമാണ് ഇവിടം. കൈയേറിയ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന വേലി ഭൂസംരക്ഷണ സേന പൊളിച്ച് മാറ്റി.
Read Also: Kodiyeri Balakrishnan: കോടിയേരിക്ക് വിട നൽകാനൊരുങ്ങി കേരളം; സംസ്കാരം നാളെ പയ്യാമ്പലത്ത് [Live]
ഇവിടെ നട്ടുപിടിപ്പിച്ച വൃക്ഷതൈകളും പിഴുത് കളഞ്ഞു. ആനയിറങ്കല്‍ ഡാമിന്റെയും സമീപത്തെ തേയിലതോട്ടങ്ങളുടെയും അതിവിശാലമായ കാഴ്ച ലഭ്യമാകുന്ന പ്രദേശമാണ് ഇവിടം. മേഖലയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലമുകളിലെ ഭൂമി കൈയടക്കാന്‍ ശ്രമം നടക്കുന്നത്.
പൂപ്പാറ വില്ലേിജില് ബ്ലോക്ക് നമ്പര്‍ 13ല്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം റവന്യു രേഖകളില്‍ സര്‍ക്കാര്‍ പുറമ്പോക്ക് എന്നാണ് രേഖപെടുത്തിയിരിക്കുന്നത്. സമീപത്ത് പുല്‍മേട് വെട്ടിത്തെളിച്ച് മറ്റൊരു കൈയേറ്റ ശ്രമവും കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം പ്രദേശത്ത് കൂടി കോണ്‍ക്രീറ്റ് റോഡും നിര്‍മ്മിച്ചിട്ടുണ്ട്.
ഭൂമി കൈയേറ്റം നടത്തുകയും അനധികൃതമായി റോഡ് നിര്‍മ്മിക്കുകയും ചെയ്ത സ്വകാര്യ വ്യക്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. റോഡ് പട്ടയ ഭൂമിയിലൂടെയാണോ നിര്‍മ്മിച്ചതെന്ന് പരിശോധിക്കും. കൈയേറ്റം നടത്തിയവരെ കണ്ടെത്തി ഇവര്‍ക്ക്, നോട്ടീസ് അയക്കുമെന്നും റവന്യു വകുപ്പ് അറിയിച്ചു.