ഇടുക്കി: മൂന്നാർ നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ രാത്രിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ മൂന്ന് പശുക്കിടാക്കളെ അടക്കം 5 കന്നുകാലികളെ കൊന്നു.ശനിയാഴ്ച്ച രാത്രിയിൽ ആക്രമണം ഉണ്ടായതിനോട് ചേർന്ന് തന്നെയാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ ഇന്നലെയും കടുവയുടെ ആക്രമണം ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച രാത്രിയിലുമായി പത്ത് കന്നുകാലികളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രദേശവാസികളായ പഴനി സ്വാമിയുടെ ഒരു കന്നുകാലിയും കിടാവും വിൽസന്‍റെ ഒരു പശുക്കിടാവും വേൽമുരുകന്‍റെ ഒരു കന്നുകാലിയും  ഗുരുലക്ഷ്മിയുടെ ഒരു പശുക്കിടാവുവാണ് ചത്തത്.

Read Also: Chala Accident: ചാല മാർക്കറ്റിൽ നിയന്ത്രണംവിട്ട പാൽ വണ്ടി ഇടിച്ചു തകർത്തത് പത്തോളം കടകൾ; ദുരന്തം ഒഴിവായത് പുലർച്ചയായതിനാൽ


വിൽസന്‍റെ ഒരു കന്നുകാലിക്കും പഴനിസ്വാമിയുടെ ഒരു കന്നുകാലിക്കും പരിക്ക് സംഭവിച്ചിട്ടുണ്ട്. പഴനി സ്വാമിയുടെ ഒരു കന്നുകാലിയും കിടാവും ശനിയാഴ്ച്ച രാത്രിയിൽ ഉണ്ടായ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തൊഴിലാളികൾ താമസിക്കുന്ന ലയത്തിനു സമീപത്തുള്ള  തൊഴുത്തിൽ കെട്ടിയിരുന്ന കന്നുകാലികളാണ് ഞായറാഴ്ച്ച രാത്രിയിലും കൊല്ലപ്പെട്ടത്. 


തിങ്കളാഴ്ച വെളുപ്പിനാണ് കടുവയുടെ ആക്രമണമുണ്ടായിയെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. ശനിയാഴ്ച്ച രാത്രിയിൽ ആക്രമണം ഉണ്ടായതിനോട് ചേർന്ന് തന്നെയാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ ഇന്നലെയും കടുവയുടെ ആക്രമണം ഉണ്ടായത്. 

Read Also: Kilimanoor Murder Case: ദമ്പതികളെ തീകൊളുത്തി കൊന്ന സംഭവത്തിൽ പൊള്ളലേറ്റ പ്രതിയുടെ നില അതീവ ഗുരുതരം!


ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച രാത്രിയിലുമായി പത്ത് കന്നുകാലികളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ മാരിയപ്പന്‍റെ 3 കന്നുകാലികൾ ശനിയാഴ്ച്ച രാത്രിയിൽ കടുവയുടെ ആക്രമണത്തിന് ഇരയായിരുന്നു. 


കൊല്ലപ്പെട്ട കന്നുകാലികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും വന്യ ജീവിയാക്രമണത്തിന് അറുതി വരുത്തണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികളും തൊഴിലാളി സംഘടനകളും ചേർന്ന് ഞായറാഴ്ച്ച രാവിലെ മൂന്നാർ ഉദുമൽപ്പേട്ട അന്തർ സംസ്ഥാന പാത ഉപരോധിച്ച് പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് ദേവികുളം സബ് കളക്ടർ സ്ഥലത്തെത്തുകയും ചർച്ച നടത്തി പ്രശ്നപരിഹാരം ഉറപ്പു നൽകുകയും ചെയ്ത ശേഷമാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.