Kilimanoor Murder Case: ദമ്പതികളെ തീകൊളുത്തി കൊന്ന സംഭവത്തിൽ പൊള്ളലേറ്റ പ്രതിയുടെ നില അതീവ ഗുരുതരം!

Kilimanoor Murder Case: ഗുരുതരമായി പൊള്ളലേറ്റ പ്രഭാകരക്കുറുപ്പ് ഉച്ചയ്ക്കും, 90 ശതമാനം പൊള്ളലേറ്റ വിമലാകുമാരി വൈകീട്ടും മരണമടയുകയായിരുന്നു.  85 ശതമാനം പൊള്ളലോടെ തിരുവനന്തപുരം മെ‍ഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട പ്രതിയായ ശശിധരൻ നായർ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നതെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 3, 2022, 08:31 AM IST
  • മകന്‍റെ ആത്മഹത്യയ്ക്ക് കാരണം പ്രഭാകരക്കുറുപ്പാണെന്ന വിശ്വാസമാണ് ശശിധരന്‍ നായരെ കൊണ്ട് ഈ കൊടുംക്രൂരത ചെയ്യിപ്പിച്ചത്
  • 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭാകരക്കുറുപ്പിന്‍റെ സഹായത്തോടെ ശശിധരന്‍നായരുടെ മകന്‍ ബഹ്റിനിലേക്ക് ജോലിക്കായി പോയിരുന്നു
  • പറഞ്ഞ ജോലി കിട്ടാത്തതിലുള്ള മനോവിഷമത്തില്‍ ശശിധരന്‍നായരുടെ മകന്‍ അവിടെവച്ചുതന്നെ ആത്മഹത്യ ചെയ്തിരുന്നു.
Kilimanoor Murder Case: ദമ്പതികളെ തീകൊളുത്തി കൊന്ന സംഭവത്തിൽ പൊള്ളലേറ്റ പ്രതിയുടെ നില അതീവ ഗുരുതരം!

തിരുവനന്തപുരം: Kilimanoor Murder Case: കിളിമാനൂരിൽ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. 85 ശതമാനം പൊള്ളലേറ്റ ശശിധരൻ നായർക്ക് ഇപ്പോഴും ഓക്സിജൻ നൽകിക്കൊണ്ടിരിക്കുകയാണ്. മടവൂര്‍ സ്വദേശിയ പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമലകുമാരിയേയും ശനിയാഴ്ചയാണ് ഇയാൾ തീകൊളുത്തി കൊന്നത്. ഇതിനിടയിൽ ശശിധരൻ നായർക്ക് കൂട്ടാളിയായി ഒരാൾ ഉണ്ടായിരുന്നെന്ന വാദം പള്ളിക്കൽ പോലീസ് തള്ളി.  ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.  കിളിമാനൂര്‍-പാരിപ്പള്ളി റോഡിനോട് ചേര്‍ന്ന പ്രഭാകരക്കുറുപ്പിന്‍റെ വീട്ടില്‍ വിമുക്തഭടനായ ശശിധരന്‍ നായര്‍ പെട്രോളും ചുറ്റികയുമായി എത്തുകയും ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം പ്രഭാകരക്കുറുപ്പിനേയും ഭാര്യയേയും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

Also Read: അയൽവാസി തീ കൊളുത്തി ചുട്ടുകൊന്ന സംഭവം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ആളിക്കത്തിനിൽക്കുന്ന പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയേയും വീടിന്‍റെ മുറ്റത്ത് പൊള്ളലേറ്റ നിലയില്‍ ഇരിക്കുന്ന ശശിധരന്‍നായരേയുമാണ്.  ഗുരുതരമായി പൊള്ളലേറ്റ പ്രഭാകരക്കുറുപ്പ് ഉച്ചയ്ക്കും, 90 ശതമാനം പൊള്ളലേറ്റ വിമലാകുമാരി വൈകീട്ടും മരണമടയുകയായിരുന്നു.  85 ശതമാനം പൊള്ളലോടെ തിരുവനന്തപുരം മെ‍ഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട പ്രതിയായ ശശിധരൻ നായർ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നതെന്നാണ് റിപ്പോർട്ട്. മകന്‍റെ ആത്മഹത്യയ്ക്ക് കാരണം പ്രഭാകരക്കുറുപ്പാണെന്ന വിശ്വാസമാണ് ശശിധരന്‍ നായരെ കൊണ്ട് ഈ കൊടുംക്രൂരത ചെയ്യിപ്പിച്ചത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭാകരക്കുറുപ്പിന്‍റെ സഹായത്തോടെ ശശിധരന്‍നായരുടെ മകന്‍ ബഹ്റിനിലേക്ക് ജോലിക്കായി പോയിരുന്നു. പറഞ്ഞ ജോലി കിട്ടാത്തതിലുള്ള മനോവിഷമത്തില്‍ ശശിധരന്‍നായരുടെ മകന്‍ അവിടെവച്ചുതന്നെ ആത്മഹത്യ ചെയ്തിരുന്നു. 

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ 

 

മകന്‍ മരിക്കാന്‍ കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ച് ശശിധരന്‍ നായര്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. ശശിധരന്‍നായര്‍ കൊടുത്ത കേസില്‍ പ്രഭാകരക്കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ പ്രതികാരം ചെയ്യാന്‍ ശശിധരന്‍ നായര്‍ തീരുമാനിക്കുകയും തക്കം നോക്കി കൃത്യം നിർവഹിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.  എന്നാൽ പകതീർക്കാനെത്തിയ ശശിധരൻ നായർക്ക് സഹായവുമായി മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും എന്നാൽ അത്തരം സാധ്യതകൾ പോലീസ് തള്ളിയിരിക്കുകയാണ്. കൂടുൽ വ്യക്തതയ്ക്കായി പോലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പരിശോധിക്കും. പ്രതി ഗുരുതരാവസ്ഥയിലായതിനാൽ പ്രതിയിൽ നിന്നും മൊഴിയെടുക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലയെന്നതാണ് മറ്റൊരു പ്രശ്നം.  പ്രതി ആരോഗ്യം വീണ്ടെടുത്താലെ മൊഴിയെടുക്കാനാവൂ എന്നത് വലിയൊരു വെല്ലുവിളിയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News