Holy Mass: കുർബാനയ്ക്കിടെ മുസ്ലിംവിരുദ്ധ പരാമർശം നടത്തി വൈദികൻ; പ്രതിഷേധിച്ച് ഇറങ്ങിപ്പോയതായി കന്യാസ്ത്രീകൾ
കുർബാനയ്ക്കിടെയുള്ള പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതായി കന്യാസ്ത്രീകൾ പറഞ്ഞു.
കോട്ടയം: കുറവിലങ്ങാട് മഠത്തിൽ കുർബാനയ്ക്കിടെ വൈദികൻ മുസ്ലിംവിരുദ്ധ പരാമർശം (Anti- Muslim statement) നടത്തിയതായി ആരോപണം. കുർബാനയ്ക്കിടെയുള്ള (Holy Mass) പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതായി കന്യാസ്ത്രീകൾ പറഞ്ഞു.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ സിസ്റ്റർ അനുപമ, സിസ്റ്റർ ആൽഫി, സിസ്റ്റർ നീന റോസ്, സിസ്റ്റർ ജോസഫിൻ എന്നിവരാണ് വൈദികൻ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതായി വ്യക്തമാക്കിയത്. മഠത്തിൽ കുർബാനയ്ക്കിടെ വൈദികൻ (Priest) മുസ്ലിം വിരുദ്ധ പരാമർശം നടത്തുകയും തങ്ങൾ അത് തടയുകയും ചെയ്തതായി കന്യാസ്ത്രീകൾ പറഞ്ഞു. പിന്നീട് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതായും ഇവർ വ്യക്തമാക്കി.
പല ക്രിസ്ത്യാനികൾക്കും കുട്ടികൾ ഇല്ലാതിരിക്കുന്നത് അതിനായി ചില മരുന്നുകൾ പ്രയോഗിക്കുന്നത് കൊണ്ടാണെന്ന് വൈദികൻ പ്രസംഗത്തിൽ പറഞ്ഞതായി കന്യാസ്ത്രീകൾ പറയുന്നു. മുൻപും ഇതേ വൈദികൻ മുസ്ലിം സമുദായത്തെ അവഹേളിച്ച് പ്രസംഗിച്ചിട്ടുണ്ട്. ഈശോ സിനിമയുമായി ബന്ധപ്പെട്ടും ഇത്തരം പരാമർശങ്ങൾ നടത്തിയതായി കന്യാസ്ത്രീകൾ പറയുന്നു.
അന്തേവാസികളും കന്യാസ്ത്രീകളും മാത്രമാണ് കുർബാനയിൽ പങ്കെടുത്തത്. പുറത്ത് നിന്നുള്ളവർ ഉണ്ടായിരുന്നില്ല. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വർഗീയത വിതയ്ക്കാനല്ല. അയൽക്കാരെയും മറ്റുള്ളവരെയും സ്നേഹിക്കാനാണ്. ആ മാർഗത്തിന് വിരുദ്ധമായി പോകുന്നത് കണ്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ സാധിച്ചില്ലെന്നും കന്യാസ്തീകൾ പറയുന്നു. പാലാ ബിഷപ്പിന്റെ പ്രസ്താവനകളെ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...