Covid19: പുതുക്കാൻ സമയം വേണം,ലൈസന്‍സിന്റെയും, വാഹന പെര്‍മിറ്റുകളുടെയും കാലാവധി നീട്ടണം-മന്ത്രി ആന്റണി രാജു
ഇതാവശ്യപ്പെട്ട് ആവശ്യപ്പെട്ടു കൊണ്ട് ഗതാഗതമന്ത്രി കേന്ദ്രമന്ത്രി ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്തയച്ചു (License Period)
തിരുവനന്തപുരം: രൂക്ഷമായ കോവിഡ് പ്രതിസന്ധിയുള്ളതിനാൽ ഡ്രൈവിംഗ് ലൈസന്‍സിന്റെയും മറ്റ് വാഹന പെര്‍മിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിക്കണമെന്ന് മന്ത്രി ആൻറണി രാജു. ഇതാവശ്യപ്പെട്ട് ആവശ്യപ്പെട്ടു കൊണ്ട് ഗതാഗതമന്ത്രി കേന്ദ്രമന്ത്രി ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്തയച്ചു.
നിലവിലെ സാഹചര്യത്തിൽ ഡ്രൈവിങ്ങ് ലൈസന്‍സ്, വണ്ടികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കേന്ദ്ര വാഹന നിയമത്തിലെ ബന്ധപ്പെട്ട രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ: Vizhinjam Port : വിഴിഞ്ഞം തുറമുഖം 2023ൽ തന്നെ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
കോവിഡ് മഹാമാരി കണക്കിലെടുത്ത് മുന്‍പ് ദീര്‍ഘിപ്പിച്ച കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്. കോവിഡ് പ്രശ്നങ്ങള്‍ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് വാഹന സംബന്ധമായ രേഖകള്‍ പുതുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് കേന്ദ്രത്തെ സമീപിച്ചത്.
ALSO READ: India COVID Update : രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്; കേരളത്തിലെ സാഹചര്യം ഗുരുതരമായി തുടരുന്നു
നീണ്ടു പോവുന്ന നടപടിക്രമങ്ങൾ
ആർ.സി മാറ്റം, ലൈസൻസ് പുതുക്കൽ, തുടങ്ങിയ എല്ലാ നടപടിക്രമങ്ങളും നിലവിൽ അപേക്ഷിച്ച് കുറഞ്ഞത് മൂന്ന് മാസം എങ്കിലും വേണ്ടുന്ന അവസ്ഥയാണ്. 10000-ൽ അധികം അപേക്ഷകളാണ് ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ ആ.ർ.ടി ഒകളിലായി കെട്ടിക്കിടക്കുന്നത്. ഇതിൻറെ ഒപ്പം തന്നെയാണ് പുതിയ ലൈസൻസ അപേക്ഷകൾ പെർമിറ്റടക്കം തുടങ്ങിയവയും കെട്ടിക്കിടക്കുന്നത്.
Also Read: Driving License: Online അപേക്ഷ, അറിയാം പുതിയ നിയമങ്ങളും മാറ്റങ്ങളും
പരിവാഹനിലേക്കുള്ള സോഫ്റ്റ്വെയർ മാറ്റവും കോവിഡ് പ്രതിസന്ധിയുമാണ് മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ മന്ദീ ഭവിപ്പിച്ചത്. നേരത്തെ ഒരു ലക്ഷത്തോളം ലൈസൻസ് അപേക്ഷകൾ വിവിധ ആ.ർ.ടി.ഒകളിൽ കെട്ടിക്കിടക്കുന്നത് വലിയ വാർത്ത ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...