THiruvananthapuram : ദത്ത് കേസിൽ (Adoption Case) കുറ്റക്കാർക്കെതിരെ ശരിയായി അന്വേഷണം നടക്കുന്നില്ലെന്ന് സമര സമിതി ആരോപിച്ചു. മാത്രമല്ല ശിശുക്ഷേമ സമിതി കുടുംബകോടതി കബളിപ്പിച്ചതാണെന്ന് അനുപമ ആരോപിച്ചു. വനിതാ ശിശുക്ഷേമ ഡയറക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ട് ഇനിയും നൽകിയിട്ടില്ലെന്നും അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോടതിയിൽ സമർപ്പിച്ചത് കൊല്ലം കേന്ദ്രത്തിന്റെ അഡോപ്ഷൻ ലൈസൻസ്  ആണെന്ന് അനുപമ പറഞ്ഞു. മാത്രമല്ല  തിരുവനന്തപുരം കേന്ദ്രത്തിന് ഓർഫനേജ് രജിസ്‌ട്രേഷൻ ലൈസൻസ് മാത്രമാണെന്ന് സമര സമിതി പറഞ്ഞു. മാത്രമല്ല തിരുവനന്തപുരം കേന്ദ്രത്തിന് അഡോപ്ഷൻ ലൈസൻസ് ഉണ്ടെങ്കിൽ അത് പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


ALSO READ: Anupama Child Adoption Controversy : ദത്ത് വിവാദം : അനുപമയുടെ അച്ഛന്റെ മുൻ‌കൂർ ജാമ്യപേക്ഷ കോടതി തള്ളി


ഉടൻ തന്നെ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ നടപടികൾ സ്വീകരിക്കാതിരുന്നാൽ മന്ത്രി വീണ ജോർജ് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അനുപമ പറഞ്ഞു. രേഖകളിൽ കൃത്രിമം കാണിക്കാൻ  കൂട്ട് നിന്നുവെന്നും സമരസമിതി ആരോപിക്കുന്നുണ്ട്.


ALSO READ: Anupama Baby Adoption Controversy : ദത്ത് വിവാദം: കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്ന് അനുപമ; സമരരീതി ഇന്ന് പ്രഖ്യാപിക്കും


കോടതിയെ ഗവ പ്ലീഡർ തെറ്റുധരിപ്പിച്ചുവെന്ന് അനുപമ പറഞ്ഞു. മേൽകോടതിയെ സമീപിക്കാൻ ആലോചിക്കുകയാണെന്നും സമരസമിതി അറിയിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസം കഴിഞ്ഞിട്ടും തന്റെ മൊഴി എടുത്തിട്ടില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.


ALSO READ: Anupama Baby Adoption Controversy | ദത്ത് വിവാദം; കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാൻ കോടതി ഉത്തരവ്


ആന്ധ്ര പ്രദേശ് ദമ്പതികളാണ് അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത്.ഡിഎൻഎ പരിശോധനയിലൂടെ കുഞ്ഞ് അനുപമയുടേയും അജിത്തിന്റേതുമാണെന്ന് തെളിയിക്കപ്പെട്ടതിനെ തുടർന്ന് കുട്ടിയെ വിട്ട് നൽകിയിരുന്നു. എന്നാൽ കുടകക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്ന് അനുപമ അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.