Anupama`s Baby Missing Case : കുഞ്ഞിനെ അമ്മയറിയതെ ദത്തു നൽകിയ സംഭവത്തിൽ അനുപമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
സംഭവം വിവാദമായതോടെ കേരളം സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി ആണ് ശിശുവികസന വകുപ്പ് ഇന്ന് അനുപമയുടെ മൊഴി രേഖപ്പെടുത്തുന്നത്.
THiruvananthapuram: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് (Adoption) നൽകിയെന്ന വിവിധ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയായ അനുപമയുടെയും (Anupama), അച്ഛൻ അജിത്തിന്റെയും (Ajith) മൊഴി ഇന്ന് രേഖപ്പെടുത്തും. അനുപമയോട് കേസിന്റെ അന്വേഷണ ചുമതല നിലവിൽ വഹിക്കുന്ന വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ (Women and Child Developement Commission) മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് വൈകിട്ടോട് കൂടി തന്നെ അനുപമ മൊഴി നൽകും.
അതേസമയം ഇതുവരെ കുട്ടിയെ കിട്ടാനായി നടത്തിയ ശ്രമങ്ങളുടെ തെളിവുകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഇതുവരെ സംഭവത്തിലുള്ള രസീതുകളും മറ്റ് രേഖകളും ഇന്ന് അനുപമ ഹാജരാക്കും . സംഭവം വിവാദമായതോടെ കേരളം സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി ആണ് ശിശുവികസന വകുപ്പ് ഇന്ന് അനുപമയുടെ മൊഴി രേഖപ്പെടുത്തുന്നത്.
അനുപമയുടെ കുഞ്ഞിൻറെ ദത്തെടുപ്പ് തുടർ നടപടികൾ കോടതിൽ സ്റ്റേ ചെയ്തിരുന്നു. തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് സ്റ്റേ ഉത്തരവ്. കേസിൽ നവംബർ ഒന്നിന് കോടതി വിശദമായ വാദം കേൾക്കും.കേസിൽ കുറ്റക്കാരായവർക്കെതിരെ നടപടി വേണമെന്നും കേസിൽ മുന്നോട്ട് പോകുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. അച്ഛനടക്കമുള്ളവരെ കേസിൽ ശിക്ഷിക്കണമെന്നും അനുപമ ആവശ്യപ്പെടുന്നുണ്ട്.
ALSO READ: Anupama's Baby Missing Case : അനുപമയുടെ കുഞ്ഞിനെ മാറ്റിയ കേസിൽ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി
അതേസമയം ആന്ധ്രാപ്രദേശിലെ ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് സൂചനയുള്ളത്. കുഞ്ഞിനെ എങ്ങിനെ തിരിച്ചെത്തിക്കുമെന്നതാണ് ഇനി പരിശോധിക്കേണ്ടത്. കൂടാതെ സംഭവത്തിൽ ശിശുക്ഷേമ സമിതി (Child Welfare Committee) ജനറൽ സെക്രട്ടറി ഷിജു ഖാനെ (Shiju Khan) വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തിയിരുന്നു.
സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. പൂജപ്പുര വനിതാ ശിശുവികസന ഡയറക്ടറുടെ (Director of Women and Child Development) ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. സംഭവത്തിൽ ഷിജു ഖാനോട് വനിതാ ശിശുവികസന ഡയറക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു.
നിയമപരമായാണ് എല്ലാം ചെയ്തതെന്ന് ഷിജുഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വിഷയത്തിലും വിശദീകരണം നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാൽ ഇപ്പോൾ ഒന്നു പറയാനില്ലെന്നും ഷിജു ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യാജ രേഖകളുണ്ടാക്കി താൻ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്നും പോലീസിലടക്കം പരാതിപ്പെട്ടിട്ടും, അത് വകവെക്കാതെ ദത്ത് നടപടികൾ മനപ്പൂർവ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അനുപമയുടെ ആരോപണം. ഇതിൽ ഷിജു ഖാനെതിരെയും ആരോപണം ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...