Anupama Baby Missing| അനുപമയുടെ സമരത്തിന് ഫലം, കോടതിയെ കാര്യങ്ങളറിയിക്കാന്‍ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്

കുഞ്ഞിനെ കണ്ടെത്താൻ  CWC നടപടി എടുത്തില്ലെന്നാണ് നിഗമനം. സംഭവത്തിൽ മുഴുവൻ ജീവനക്കാരുടെയും മൊഴിയെടുക്കും

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 04:30 PM IST
  • കുഞ്ഞിനെ വിട്ട് നൽകണമെന്ന് കാണിച്ച് അനുപമ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചിരുന്നു
  • ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി
  • ഏപ്രിൽ 19-നാണ് തൻറെ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് പേരൂർക്കട പോലീസിൽ അനുപമ പരാതി നൽകിയത്.
Anupama Baby Missing| അനുപമയുടെ സമരത്തിന് ഫലം, കോടതിയെ കാര്യങ്ങളറിയിക്കാന്‍ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മുൻ എസ്.എഫ്.ഐ നേതാവ് അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്.  പ്രാഥമിക അന്വേഷണത്തിൽ തന്നെ ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് വ്യക്തമായിട്ടുണ്ട്.

കുഞ്ഞിനെ കണ്ടെത്താൻ  CWC നടപടി എടുത്തില്ലെന്നാണ് നിഗമനം. സംഭവത്തിൽ മുഴുവൻ ജീവനക്കാരുടെയും മൊഴിയെടുക്കും. ദത്ത് നടപടി നിർത്തിവെയ്ക്കാൻ സർക്കാർ തന്നെ കോടതിയിൽ അറിയിക്കാം.

ഇതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി കഴിഞ്ഞു. നിലവിൽ വഞ്ചിയൂർ കുടുംബ കോടതിയുടെ പരിഗണനയിലാണ് കേസ്.

Alos Read: Baby Missing Case: കുഞ്ഞിനെ തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി അനുപമ നിരാഹാരത്തിലേക്ക്

കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. ഈ കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പിന് നിര്‍ദേശം നല്‍കി-മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകിയ കുഞ്ഞിനെ വിട്ട് നൽകണമെന്ന് കാണിച്ച് അനുപമ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചിരുന്നു.

Also Read: Anupama Daughter Missing Case: ആനാവൂർ നാഗപ്പൻറേത് നിലപാട് മാറ്റം? അനുപമയും രഞ്ജിത്തും പറയുന്നത്

ഏപ്രിൽ 19-നാണ് തൻറെ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച്  പേരൂർക്കട പോലീസിൽ അനുപമ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കാര്യമായി ഒന്നും ചെയ്തില്ലെന്ന് അനുപമ ആരോപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News