പത്തനംതിട്ട: അപ്പവും അരവണയും ഇനി മുതല്‍ പമ്പയില്‍ ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനായി ഇനി ആരും സന്നിധാനത്ത് തിരക്കു കൂട്ടേണ്ട ആവശ്യമില്ലെന്ന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.  ഇതിനോടനുബന്ധിച്ച് ഡിസംബര്‍ 13 ന് പമ്പയില്‍ കൗണ്ടറുകള്‍ തുറക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. 


ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് പമ്പയില്‍ പുതിയ കൗണ്ടറുകള്‍ തുടങ്ങാനുള്ള തീരുമാനമെടുത്തത്. ശബരിമല നട തുറന്നതിന് ശേഷം തിങ്കളാഴ്ച വരെ 20 ലക്ഷം ടിന്‍ അരവണ വിറ്റതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 


കൂടാതെ വില്‍പ്പനയ്ക്കായി 15 ലക്ഷം അരവണ സ്റ്റോക്ക്‌ ഉണ്ട്. ദിവസവും രണ്ട് ലക്ഷം ടിന്‍ അരവണയാണ് പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്.


ഇതിനിടയില്‍ ശബരിമലയില്‍ സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ചു. 


Also read: ശബരിമല സന്നിധാനത്ത് മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം!


ശ്രീകോവിലിന്‍റെയും പ്രതിഷ്ഠയുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. സന്നിധാനത്ത് മൊബൈല്‍ ആദ്യം പിടിച്ചാല്‍ താക്കീത് നല്‍കുമെന്നും വീണ്ടും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


ഇതിനിടയില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള 2018 ലെ വിധി അന്തിമമല്ലെന്ന് ഇന്ന് സുപ്രീംകോടതി വ്യക്തമാക്കി. 


ശബരിമല യുവതി പ്രവേശനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യവുമായി ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.


Also read: ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ല: സുപ്രീം കോടതി