തിരുവനന്തപുരം: ലോ അക്കാഡമിക്ക് അംഗീകാരം നൽകിയ രേഖകൾ കൈവശമില്ലെന്ന്​ കേരള സർവകലാശാല. ലോ അക്കാഡമിയുടെ കൈവശമുള്ള ഭൂമിയെ കുറിച്ച്​ കൃത്യമായ വിവരം ഇല്ലെന്നും സർവകലാശാല അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്റേണല്‍ മാര്‍ക്കിനെക്കുറിച്ചും ഹാജറിനെ കുറിച്ചുമുള്ള പരാതികളില്‍ കഴമ്പുണ്ടെന്ന് ഉപസമിതി വ്യക്തമാക്കി. രേഖകളില്‍ പരിശോധന തുടരുകയാണെന്നും അന്തിമ റിപ്പോര്‍ട്ട് നാളെ തയാറാക്കുമെന്നും ഉപസമിതി വ്യക്തമാക്കി. മറ്റന്നാള്‍ ചേരുന്ന നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉപസമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനം കൈക്കൊള്ളും.


അതേസമയം ലോ ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം തുടരുകയാണ്.