Thiruvananthapuram:  കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന്‌ കെ ടി ജലീൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

 2006ൽ കുഞ്ഞാലിക്കുട്ടിക്കെതിരെ അങ്കത്തട്ടിൽ  പോരാടി വിജയം നേടിയിട്ടുണ്ടെങ്കിൽ 2021ലും അതു തുടരുമെന്നും കെ ടി ജലീൽ പറഞ്ഞു.  ഫേസ്‌ബുക്ക്  പോസ്‌റ്റിലൂടെയായിരുന്നു  പ്രതികരണം.  


"എ ആർ നഗർ പൂരത്തിന്‍റെ" വെടിക്കെട്ട് തുടങ്ങിയാൽ തീയണയ്‌ക്കാൻ  തിരൂരങ്ങാടിയിലെ ഫയർ എഞ്ചിനുകൾ മതിയാകാതെ വരുമെന്നും  മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എംഎ സലാമിന്‍റെ  പോസ്‌റ്റിന്‌ മറുപടിയായി ജലീൽ  (K T Jaleel) പറഞ്ഞു.


മുസ്ലിം ലീഗ് (Muslim League) മുഖപത്രമായ ചന്ദ്രികയിലെ (Chandrika) സാമ്പത്തിക ക്രമക്കേടുകളാണ് ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്.  ഇതുമായി ബന്ധപ്പെട്ട പരാതിയില്‍  കെ.ടി.ജലീല്‍ (KT Jaleel) എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (Enforcement Directorate) മൊഴി നല്‍കും. 


ചന്ദ്രികയുടെ മറവിലൂടെ നടത്തിയ കളളപ്പണ ഇടപാടിലടക്കം ലീഗീനും കുഞ്ഞാലിക്കുട്ടിക്കും എതിരായി കൈവശമുളള തെളിവുകൾ ഹാജരാക്കാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) ജലീലിനോട് ആവശ്യപ്പെട്ടിരുന്നു. 


Also Read: ചന്ദ്രിക കള്ളപ്പണ കേസ്; K T Jaleel ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും


പോസ്‌റ്റ്‌ ചുവടെ:-


ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. "ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ" എന്ന വരികൾ എത്ര പ്രസക്തം!


ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. AR നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും!!!


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.