പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസില്‍ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അതിക്രൂരമായ കൊലപാതകമാണ് പ്രതികള്‍ നടത്തിയതെന്നാണ് റിമാൻഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്.  സാമ്പത്തിക ഉന്നമനവും ഐശ്വര്യവും നേടാനാണ് പ്രതികള്‍ കൃത്യം നടത്തിയത്. ദേവപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയത്. കൊച്ചി ചിറ്റൂര്‍ റോഡില്‍ നിന്നും കൊണ്ടുപോയ പത്മയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചു. ജീവനോടെ കഴുത്തില്‍ കത്തി കുത്തിയിറക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്മയുടെ മൃതദേഹം 56 കഷണങ്ങളായി വെട്ടി നുറുക്കുകയായിരുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ ബക്കറ്റിലാക്കി കൊണ്ടുപോയാണ് കുഴിച്ചിട്ടത്. ലൈലയാണ് കഴുത്തില്‍ കത്തി കുത്തിയിറക്കിയത്. പത്മയെ കട്ടിലില്‍ കെട്ടിയിട്ടശേഷം വായില്‍ തുണി തിരുകി. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചശേഷം പത്മയുടെ രഹസ്യഭാഗത്ത് കത്തി കുത്തിക്കയറ്റി മുറിവേല്‍പ്പിച്ചു. ലൈലയുടെ ഭര്‍ത്താവ് ഭഗവല്‍ സിങ് സ്ത്രീയുടെ മാറിടം മുറിച്ചു മാറ്റി. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കൈകാലുകള്‍ മുറിച്ചു മാറ്റി.


സെപ്റ്റംബര്‍ 26 നാണ് പത്മയെ കാണാതാകുന്നത്. അന്ന് രാവിലെ എറണാകുളം ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തുനിന്നുമാണ് പത്മയെ ഷാഫി കൂട്ടിക്കൊണ്ടുപോകുന്നത്. അന്നേദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തു നിന്നും വെള്ള സ്‌കോര്‍പിയോ കാറില്‍ കയറി പോകുന്ന ദൃശ്യം ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. 


സെപ്റ്റംബര്‍ 26 നാണ് പത്മയെ കൊലപ്പെടുത്തുന്നത്. കഴുത്തിലും രഹസ്യഭാഗത്തും കത്തി കുത്തിയിറക്കി അവിടെ നിന്നുമുള്ള രക്തം ശേഖരിച്ചു. ഇതു വീടിനു ചുറ്റും തളിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്നും പത്തുലക്ഷം രൂപ പ്രതിഫലം നൽകാമെന്നും പ്രലോഭിപ്പിച്ചാണ് റോസ്‌ലിയെ ഇലന്തൂരിലെത്തിച്ചത്. റോസ്‌ലിയെ കൊലപ്പെടുത്തിയത് ലൈലയാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നരബലിക്കുശേഷം സ്ത്രീകളുടെ മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചതായും പ്രതികളായ ദമ്പതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.


കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷാഫിയേയും ഭഗവല്‍ സിങ്ങിനേയും കാക്കനാട് ജില്ലാ ജയിലില്‍ അടയ്ക്കും. ലൈലയെ വനിതാ ജയിലിലേക്കും മാറ്റും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്നുതന്നെ അപേക്ഷ നല്‍കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.