ആറന്മുള ജലമേള വിജയികളുടെ ട്രോഫികള്‍ തിരികെ വാങ്ങും, പള്ളിയോടങ്ങള്‍ക്ക് വിലക്ക്
ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനക്കാരായ കുറിയന്നൂരിന്റെയും ട്രോഫിയാണ് തിരിച്ചു വാങ്ങുക
പത്തനംതിട്ട: ആറന്മുള ജലമേളയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികള്‍ തിരിച്ചു വാങ്ങും. ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനക്കാരായ കുറിയന്നൂരിന്റെയും ട്രോഫിയാണ് തിരിച്ചു വാങ്ങുക. മല്ലപ്പുഴശ്ശേരി, കുറിയന്നൂര്‍, പുന്നന്തോട്ടം പള്ളിയോടങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വള്ളങ്ങള്‍ തുഴയാന്‍ പുറത്തുനിന്ന് കൂലിക്ക് ആളെ ഇറക്കി തുഴയിച്ചതിനാലാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനം പൊതുയോഗം അംഗീകരിക്കുകയായിരുന്നു. പള്ളിയോടം സേവാ സംഘം എക്‌സിക്യൂട്ടീവ് അംഗം ശരത് പുന്നന്തോട്ടത്തെയും ട്രഷറര്‍ സഞ്ജീവ് കുമാറിനെയും രണ്ടുവര്‍ഷത്തേക്ക് വിലക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
അടുത്ത രണ്ടു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയ പള്ളിയോടങ്ങള്‍ വള്ളസദ്യ ബുക്കിങ് എടുക്കരുതെന്നും നിര്‍ദേശമുണ്ട്. ഈ മൂന്ന് പള്ളിയോട കരകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുമെതിരെ പൊതുയോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...