പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിൻറെ ഭാഗമായി മുതലമടയിൽ ചൊവാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു. മുതലമട പഞ്ചായത്തിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ ആചരിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത് കോടതിയെ സമീപിച്ചിട്ടുണ്ട്. അരിക്കൊമ്പനെ എത്തിക്കുന്നത് ഇവിടെയുള്ള ആറ് പഞ്ചായത്തുകളെ ബാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. അരിക്കൊമ്പനെ മാറ്റാനുള്ള തീരുമാനത്തിനെതിരെ സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി ജനകീയ സമിതി രൂപീകരിക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. 


ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ഇബി ലൈൻമാന് തടവ് ശിക്ഷ


അരിക്കൊമ്പൻ വിഷയത്തിൽ കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പറമ്പിക്കുളത്ത് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയിരുന്നു. പറമ്പിക്കുളം കാട്ടാനകളുടെ ശല്യം രൂക്ഷമായി അനുഭവിക്കുന്ന മേഖലയാണ്. ഇവിടേയ്ക്ക് അരിക്കൊമ്പനെ കൂടി എത്തിച്ചാൽ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. 


ആദിവാസി മേഖലയായ പറമ്പിക്കുളത്ത് ഏതാണ്ട് 10 ആദിവാസി കോളനികളിലായി 611 കുടുംബങ്ങളുണ്ട്. ഏകദേശം മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശം കൂടിയാണ് പറമ്പിക്കുളം. പറമ്പിക്കുളത്തോട് ചേർന്നുകിടക്കുന്ന മുതലമട, കൊല്ലങ്കോട് ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ പറമ്പിക്കുളത്ത് നിന്ന് 27 കാട്ടാനകളാണ് മുതലമടയിലും കൊല്ലങ്കോടും ഇറങ്ങിയത്. ഈ മേഖലകളിൽ കാട്ടാനകൾ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം വരുത്താറുണ്ട്. 


കാട്ടാനകളുടെ ശല്യം രൂക്ഷമായി നിലനിൽക്കെ ചിന്നക്കനാലിൽ നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അരിക്കൊമ്പനെ പോലെ ഒരു ആനയെ പറമ്പിക്കുളത്തേയ്ക്ക് എത്തിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനാലാണ് നാട്ടുകാർ ജനകീയ സമരത്തിലേയ്ക്ക് കടന്നത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയ്ക്ക് ആനപ്പാടിയിൽ ജനകീയ സമരത്തിന് തുടക്കം കുറിച്ചിരുന്നു. അരിക്കൊമ്പൻ വിഷയത്തിൽ കെ.ബാബു എംഎൽഎ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്തയച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ വ്യാപക പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.