Crime: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ഇബി ലൈൻമാന് തടവ് ശിക്ഷ

 ലൈൻമാൻറെ സഹപ്രവർത്തകനും പെൺകുട്ടിയുടെ സമീപവാസികളും ഉൾപ്പെടെയുള്ള പ്രധാന സാക്ഷികൾ കോടതിയിൽ കൂറുമാറിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 7, 2023, 02:57 PM IST
  • മു​ട്ടു​ക്കോ​ണം സ്വ​ദേ​ശി അ​ജീ​ഷ് കുമാറിനെ ആണ്​ കു​റ്റ​ക്കാ​ര​നാ​യി കണ്ടെത്തി ശിക്ഷ വി​ധി​ച്ച​ത്.
  • ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെഷ്യ​ൽ കോടതിയുടേതാണ് വിധി.
  • 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Crime: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ഇബി ലൈൻമാന് തടവ് ശിക്ഷ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കെഎസ്ഇബി ലൈൻമാന് തടവും പിഴയും വിധിച്ച് കോടതി. മു​ട്ടു​ക്കോ​ണം സ്വ​ദേ​ശി അ​ജീ​ഷ് കുമാറിനെ ആണ്​ കു​റ്റ​ക്കാ​ര​നാ​യി കണ്ടെത്തി ശിക്ഷ വി​ധി​ച്ച​ത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന നിയമത്തിലെ വകുപ്പുകൾ പ്രകാരം പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 20,000 രൂപ പിഴ ശിക്ഷയുമാണ് കോടതി വിധിച്ചത്. 

വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരം മൂന്ന് മാസം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ, പിഴയായി കെട്ടിവെയ്ക്കുന്ന പിഴത്തുക 20,000 രൂപ നഷ്ടപരിഹാരമെന്ന നിലയ്ക്ക് അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിലുണ്ട്. പിഴത്തുക കെട്ടിവെയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം പ്രതി ആറ് മാസം കഠിന തടവ് കൂടുതലായി അനുഭവിക്കണം.  ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിചാരണത്തടവുകാലം ശിക്ഷായിളവിന് അർഹതയുണ്ടെന്നും കോടതി വിധിയിൽ പറയുന്നു. സ്ത്രീകൾ​ക്കും കു​ട്ടി​ക​ൾ​ക്കും എതിരെയുള്ള ലൈം​ഗി​കാതി​ക്ര​മ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വി​ചാ​ര​ണ ചെ​യ്യു​ന്ന ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെഷ്യ​ൽ കോടതിയുടേതാണ് വിധി. 

ALSO READ: ഷാറുഖ് സെയ്ഫി റിമാൻഡിൽ; ഡിസ്ചാർജ്ജ് ചെയ്തശേഷം ജയിലിലേക്ക് മാറ്റും

2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയാണ് അജീഷ് കുമാർ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. വൈദ്യുതി കണക്ഷൻ ശരിയാക്കാനെത്തിയ അജീഷ് കുമാർ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കുകയും അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പ​ള്ളി​ക്ക​ൽ ​പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന കി​ര​ണാ​ണ്​ കേസിൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അജീഷ് കുമാറിൻറെ സഹപ്രവർത്തകനും പ്രതിയെ നേരിൽ കണ്ടെന്ന് മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യ മൊഴി നൽകിയ അയൽവാസികളും ഉൾപ്പെടെ പ്രധാന സാക്ഷികൾ കോടതിയിൽ കൂറുമാറിയിരുന്നു.​ കേ​സുമായി ബന്ധപ്പെട്ട് പ്രോ​സി​ക്യൂ​ഷ​ൻ 12 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 18 രേഖക​ൾ തെ​ളി​വാ​യി ന​ൽ​കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം മു​ഹ​സി​ൻ ആണ് ഹാ​ജ​രാ​യത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News