കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി  അര്‍ജുന്‍ ആയങ്കിക്കെതിരെ ഭാര്യ. അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും അടക്കം ചേർന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൻറെ ഉത്തരവാദിത്തം അർജുൻറെ കുടുംബത്തിന് ആയിരിക്കുമെന്നും അമല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വളപട്ടണം പൊലീസ് സ്റ്റേഷനിൽനിന്നാണ് സംസാരിക്കുന്നതെന്നും അമല വ്യക്തമാക്കി. അർജുനെതിരെ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും നഷ്ടപരിഹാരം വാങ്ങിക്കുന്നതിനാണ് സ്റ്റേഷനിൽ വന്നതെന്നും ലൈവിൽ അമല പറയുന്നുണ്ട്.


2021 ഏപ്രില്‍ എട്ടിനായിരുന്നു  അർജുൻറെയും അമലയുടെയും വിവാഹം. 2020 ജൂണില്‍ കണ്ണൂരിലേക്ക് തന്നെ കൊണ്ടുവന്നിരുന്നു. നാലുമാസത്തോളം വിവാഹത്തിനു മുന്‍പ് ഒരുമിച്ചു താമസിച്ചു. ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തി. പിന്നീടാണു വിവാഹം കഴിഞ്ഞത്. എനിക്കു ഭ്രാന്തായതു കൊണ്ടു കുട്ടിയെ കൊന്നു കളഞ്ഞെന്നാണ് അർജുൻ ഇപ്പോൾ പ്രചരിപ്പിക്കുന്നത്-അമല പറയുന്നു


മൂന്നു വർഷത്തോളം ഇയാളുടെ ലൈംഗിക, ശാരീരിക, മാനസിക അതിക്രമം സഹിച്ചെന്നും. അർജുനും സുഹൃത്തുക്കളും സുഹൃത്തിന്റെ ഭാര്യയും ചേർന്നു തന്നെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി പൂട്ടിയിട്ടെന്നും വിദ്യാഭ്യാസം നിർത്തിച്ചെന്നും അമല പറയുന്നു.


കൈയില്‍ ഒരുരൂപ പോലും പ്രണയത്തിലാകുന്ന സമയത്ത് അർജുൻ ആയങ്കിയുടെ കയ്യിൽ ഇല്ലായിരുന്നു. ആത്മാര്‍ഥമായ പ്രണയമാണെന്ന് വിശ്വസിച്ച് സ്വർണം വിറ്റുവരെ വാഹനത്തിന് ലോൺ അടിച്ചിട്ടുണ്ട്. പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ട്. കാശിനു വേണ്ടിയാണ്് സ്‌നേഹം കാണിക്കുന്നതെന്ന് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പറഞ്ഞിട്ടും വിശ്വസിച്ചിട്ടില്ല. ഞാന്‍ ഒരു ഭീകരജീവിയാണെന്ന രീതിയിലാണു ഭര്‍ത്താവ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്.


എന്റെ നിറത്തെച്ചൊല്ലി അര്‍ജുന്‍ ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചിരുന്നു. വെളുത്ത് കഴിഞ്ഞാല്‍ അമ്മയ്ക്ക് ഇഷ്ടപ്പെടുമെന്നു കരുതി ചികിത്സ വരെ തേടിയിരുന്നതായും ഗര്‍ഭഛിദ്രത്തിനു പോയപ്പോള്‍ ഡോക്ടറോടു സമ്മതമല്ലെന്നു കരഞ്ഞുപറഞ്ഞിരുന്നു’’ – അമല ലൈവ് വിഡിയോയിൽ പറയുന്നു.


പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നതു ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നു കഴിഞ്ഞദിവസം അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണു ഭാര്യ അമലയും ആരോപണങ്ങളുമായി രംഗത്തെത്തിയത്.


അതേസമയം ഭാര്യയുടെ ആരോപണങ്ങളിൽ അർജുൻ ആയങ്കിയുടെ പ്രതികരണം


ഭാര്യയെ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ പ്രേരിപ്പിക്കണമന്നും അതിന് വേണ്ടി സഹായിക്കണമെന്നും അർജുൻ ആയങ്കി ഫേസ്ബുക്കിൽ പറയുന്നു. ഞാൻ അനുഭവിച്ച പ്രയാസങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് എന്റെ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും മാത്രമറിയാം, അത് മൈക്ക് കെട്ടിവെച്ച് കവലപ്രസംഗം നടത്താൻ ഞാനാഗ്രഹിക്കുന്നില്ലെന്നും അർജുൻ പോസ്റ്റിൽ പറയുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.