Arjun Ayanki News: തനിക്കെതിരെയുള്ള ആരോപണങ്ങളിൽ പാർട്ടി മറുപടി പറയേണ്ട,അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകുമെന്ന് അർജ്ജുൻ ആയങ്കി
അതേമസമയം കരിപ്പൂരിലെ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന ആസൂത്രകനാണ് അർജുനെന്നാണ് പോലീസിൻറെ നിഗമനം
കണ്ണൂർ: രാമനാട്ടുകാര സ്വർണ്ണക്കടത്തും വാഹനാപകടവുമായി ബന്ധപ്പെ കേസിൽ മറുപടിയുമായി കേസിലെ പ്രതി അർജ്ജുൻ ആയങ്കി. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ പാർട്ടി മറുപടി പറയേണ്ടന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാവുമെന്നും അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അതേമസമയം കരിപ്പൂരിലെ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന ആസൂത്രകനാണ് അർജുനെന്നാണ് പോലീസിൻറെ നിഗമനം. അർജുനായുള്ള ക്വട്ടേഷനുമായെത്തി ചെർപ്പുളശ്ശേരി സംഘമാണ് രാമനാട്ടുകര അപകടത്തിൽ മരിച്ചത്. അതേസമയം പോലീസ് പിന്നാലെയുണ്ടെന്ന് അറിഞ്ഞതോടെ അർജുൻ യാത്ര ചെയ്തിരുന്ന കാർ ഒളിപ്പിച്ചിരുന്നു ഇത് പിന്നീട് കണ്ടെത്തി.
ALSO READ:Ramanattukara Accident:രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു
ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ
മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ മെമ്പർഷിപ്പിലോ പ്രവർത്തന മേഖലയിലോ ഇല്ലാത്തയാളാണ് ഞാൻ. യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങൾക്ക് മറുപടി പറയാൻ ആ പാർട്ടി ബാധ്യസ്ഥരല്ല.
ALSO READ:Ramanattukara Accident: അപകടത്തിൽ ദുരൂഹത സ്ഥിരീകരിച്ച് Police; സ്വർണ്ണക്കടത്ത് ഇടനിലക്കാരെന്ന് സൂചന
എന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ എന്റെ വ്യക്തിപരമായ ഇഷ്ട്ടമാണ്. മാധ്യമങ്ങൾ പടച്ചുവിടുന്ന അർദ്ധസത്യങ്ങൾ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക. കൂടുതൽ കാര്യങ്ങൾ വഴിയേ പറയാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...