Arjun: ഒടുവിൽ അർജുനെത്തി, ചേതനയറ്റ്; യാത്രാ മൊഴി നൽകി ആയിരങ്ങൾ
കഴിഞ്ഞ രാത്രി മുതൽ കണ്ണാടിക്കൽ നിവാസികൾ അർജുന് വേണ്ടി കാത്തുനിൽക്കുകയായിരുന്നു.
ഒടുവിൽ അർജുനെത്തി, താൻ ഏറെ നാളായി ആഗ്രഹിച്ച് പണിത വീട്ടിൽ അന്ത്യവിശ്രമത്തിനായി. ജൂലൈ എട്ടിന് ഒരുപിടി സ്വപ്നങ്ങളുമായി അർജുൻ കണ്ണാടിക്കൽ മൂലാടിക്കുഴിയിലെ വീടിന്റെ പടിയിറങ്ങിയപ്പോൾ ആരും കരുതിയില്ല ഇങ്ങനെയൊരു മടക്കയാത്ര.
കുഞ്ഞിന്റെ എഴുത്തിനിരുത്ത്, സഹോദരിയുടെ വിവാഹനിശ്ചയം, വീട്ടിന്റെ പെയിന്റിങ് എന്നിങ്ങനെ തിരികെ വന്ന ശേഷം ചെയ്ത് തീർക്കാൻ അർജുന് ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. എന്നാൽ ആ സ്വപ്നങ്ങൾ ബാക്കിയാക്കി പ്രിയപ്പെട്ടവർക്കരികിലേക്ക്, ചേതനയറ്റ് അർജുൻ എത്തി.
Read Also: അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്
ഗംഗാവലി പുഴയൊളിപ്പിച്ച അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണാടിക്കൽ ഗ്രാമം മാത്രമല്ല, അർജുനെ ഇതുവരെ കണ്ടിട്ടില്ലാത്തവരും ഉൾപ്പെടെ ആയിരങ്ങൾ അർജുന് യാത്ര മൊഴി നൽകാൻ എത്തി. കഴിഞ്ഞ രാത്രി മുതൽ കണ്ണാടിക്കൽ നിവാസികൾ അർജുന് വേണ്ടി കാത്തുനിൽക്കുകയായിരുന്നു. 8.15ന് മൃതദേഹം കണ്ണാടിക്കൽ എത്തിയപ്പോൾ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്.
ഒൻപതരയോടൊണ് വീട്ടിൽ പൊതുദർശനം ആരംഭിച്ചത്. മന്ത്രി എ.കെ.ശശീന്ദ്രൻ, എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, കാർവാർ എംഎൽഎ സതീഷ് സെയിൽ, എംഎൽഎമാരായ കെ.കെ.രമ, സച്ചിൻദേവ്, ലിന്റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ,ജില്ലാ കലക്ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചുണ്ടായിരുന്നു. പൊതുദർശനത്തിന് ശേഷം 12 മണിയോടെ അർജുന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.