Nunchaku Martial Art: `നഞ്ചക്ക് ` കറക്കി, റെക്കോർഡുകൾ വാരിക്കൂട്ടി അരൂജ്, ആയോധനകല പഠിപ്പിക്കാൻ കൂട്ടിന് യൂട്യൂബ് ചാനലും
ചൈനീസ് ആയുധമായ `നഞ്ചക്ക്` കറക്കി റെക്കോർഡിട്ട അരുജിനെ പരിചയപ്പെടാം...
തിരുവനന്തപുരം: ചൈനീസ് ആയുധമായ "നഞ്ചക്ക്" കറക്കി റെക്കോർഡിട്ട അരുജിനെ പരിചയപ്പെടാം...
ആയോധനകലയിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ ഇദ്ദേഹം ആയിരം പൗണ്ട് വരെ പ്രഹര ശേഷിയുള്ള നഞ്ചക്ക് (Nunchaku) അനായാസം കറക്കിയാണ് റെക്കോർഡുകൾ വാരിക്കൂട്ടിയത്. അഞ്ച് വയസ്സ് മുതല്‍ കേരള കുങ്ഫു ആന്‍ഡ് യോഗ ഫെഡറേഷന്‍റെ കീഴില്‍ കുങ്ഫു അഭ്യസിക്കുന്ന അരൂജ് തിരുവനന്തപുരത്തെ സീനിയര്‍ ഇന്‍സ്ട്രക്ടറാണ്.
കാട്ടാക്കട കുറ്റിച്ചൽ സ്വദേശിയായ അരൂജിന്‍റെ വിശേഷങ്ങളിലേക്കാണ് ഇനി....
ആയോധന കലയിൽ അഗ്രഗണ്യനായ അരൂജ് ചൈനീസ് ആയുധമായ നഞ്ചക്ക് തുടർച്ചയായി 15 മിനിട്ട് കറക്കിയാണ് റെക്കോർഡിട്ടത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, കലാം വേള്‍ഡ് റെക്കോര്‍ഡ്, നോബല്‍ വേള്‍ഡ് റെക്കോര്‍ഡ്, ബ്രാവോ ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് അരൂജ് വാരിക്കൂട്ടിയത്. നേട്ടങ്ങൾ സ്വന്തമാക്കിയ ഇദ്ദേഹം ഷാവോലിന്‍ കുങ്ഫുവില്‍ സെക്കന്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റാണ്. കഴിഞ്ഞ പത്തുവർഷത്തോളമായി കുങ്ഫുവിൽ പരിശീലനവും നടത്തുന്നുണ്ട്.
വ്യത്യസ്തമായ രീതിയിൽ നഞ്ചക്കിൽ മിന്നും വിധത്തിലുള്ള പ്രകടനങ്ങൾ നടത്തുന്നതാണ് അരൂജിന്‍റെ സവിശേഷത. നഞ്ചക്ക് എന്ന ആയുധം ഉപയോഗിച്ച് തീപ്പൊരിയുണ്ടാക്കി തീ കത്തിക്കുക, ബോട്ടില്‍ ക്യാപ് തെറിപ്പിക്കുക, നഞ്ചക്ക് ഉപയോഗിച്ച് കിക്ക് ചെയ്തു ബോട്ടില്‍ ക്യാപ് തെറിപ്പിക്കുക, കെട്ടിവച്ച തീപ്പെട്ടികൊള്ളികള്‍ കിക്ക് ചെയ്തു കത്തിക്കുക തുടങ്ങി ഗംഭീര പ്രകടനങ്ങളാണ് അരുജിനെ വ്യത്യസ്തനാക്കുന്നത്.
Also Read: Snake Statues | ആകാശിന്റെ വീടിന് മുന്നിൽ അനക്കോണ്ട; അമ്പരന്ന് നാട്ടുകാർ; പിന്നീട് സംഭവിച്ചത് ഇങ്ങനെ!
ആയോധനകലയെ നെഞ്ചോട് ചേർത്ത അരൂജ് തന്‍റെ അറിവുകള്‍ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിലേക്കായി 'സെല്‍ഫ് ഡിഫെന്‍സ് ബൈ അരൂജ്' (Self Defence by Arooj) എന്ന യൂട്യൂബ് ചാനലും തയ്യാറാക്കിയിട്ടുണ്ട്. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ ആയോധനകലയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ കാണാൻ കഴിയും. പ്രകടനങ്ങൾ പഠിപ്പിക്കുന്നതും ഇതുവഴിയാണ്. ആയോധനകല പഠിക്കാൻ താല്പര്യമുള്ളവർക്ക് ഇത് വേണ്ട വിധത്തിൽ ഉപയോഗിക്കുകയും ചെയ്യാം.
കൂടാതെ, ഇന്തോനേഷ്യന്‍ കലയായ പെന്‍സാക് സിലാട്ട് എന്ന സ്‌പോര്‍ട്‌സ് ആര്‍ട്ടും അരൂജ് പഠിപ്പിക്കുന്നുണ്ട്.
കുറ്റിച്ചല്‍ കോട്ടൂര്‍ മാങ്കുടി ഉഷാഭവനിൽ കുട്ടൻ - ഉഷകുമാരി ദമ്പതികളുടെ മകനാണ് അരൂജ്. സംഗീത സത്യനാണ് അരൂജിന്‍റെ ഭാര്യ. സഹോദരൻ അരുൺ കേരള പൊലീസിൽ ഉദ്യോഗസ്ഥനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA