Aroor Accident : അരൂരിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ ബൈക്കിടിച്ച് അപകടം; മൂന്ന് മരണം
കളപ്പുരക്കൽ സ്വദേശിയായ അഭിജിത്ത്, ചന്തിർവടശേരി സ്വദേശിയായ ബിജോയ് വർഗീസ്, കപ്പലിങ്കിൽ സ്വദേശിയായ ആൽവിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അരൂരിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന് പിന്നിൽ ബൈക്കിടിച്ച് കയറി മൂന്ന് യുവാക്കൾ മരിച്ചു. അമിത വേഗത മൂലമാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന്, ഒക്ടോബർ 6 ന് പുലർച്ചയോടെയാണ് അപകടം നടന്നത്. എന്നാൽ ബൈക്ക് ഓടിക്കുന്നതിനിടയിൽ ഉറങ്ങി പോയതാണെന്നും സൂചനയുണ്ട്. കളപ്പുരക്കൽ സ്വദേശിയായ അഭിജിത്ത്, 23 വയസ്, ചന്തിർവടശേരി സ്വദേശിയായ ബിജോയ് വർഗീസ്, ൨൪ വയസ്, കപ്പലിങ്കിൽ സ്വദേശിയായ ആൽവിൻ, 23 വയസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ആൽബിനും അഭിജിത്തും അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ബിജോയ് വർഗീസ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. മൂവരും സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചലിന് പോയിട്ട് മടങ്ങി വരുന്ന വഴിക്കാണ് അപകടം ഉണ്ടായതെന്നാണ് വിവരം. പുലർച്ചെ രണ്ട് മണിയോടെ ആണ് അപകടം നടന്നത്. മൃതദേഹം ലേക്‌ഷോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.