Kuwait fire: വീട് എന്ന സ്വപ്‌നം സഫലമാക്കാനാകാതെ അരുണ്‍ ബാബുവിന്റെ വിയോഗം; ഞെട്ടലോടെ ഒരു ഗ്രാമം
Kuwait fire tragedy: കോവിഡ് പരന്നതോടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ അരുണ്‍ ബാബു ആറ് മാസം മുമ്പാണ് തിരികെ മടങ്ങിയത്.
തിരുവനന്തപുരം: കോവിഡ് കാലങ്ങള്‍ തകര്‍ത്ത ജീവിതത്തില്‍ നിന്നും കരകയറാന്‍ വിദേശത്ത് മടങ്ങിയെത്തിയ അരുണ്‍ ബാബുവിനെ വിധി അഗ്നിക്കിരയാക്കി. കുവൈറ്റ് ലേബര്‍ ക്യാമ്പിലെ തീപിടിത്തത്തില്‍ അരുണും ഉള്‍പ്പെടുവെന്ന വാര്‍ത്ത നാടറിഞ്ഞതോടെ അക്ഷരാർത്ഥത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും വിറങ്ങലിക്കുകയായിരുന്നു.
എട്ട് വര്‍ഷം മുമ്പ് ഗള്‍ഫിലായിരുന്നെങ്കിലും കോവിഡ് പരന്നതോടെ നാട്ടിലെത്തിയ അരുണ്‍ ബാബു ആറ് മാസം മുമ്പാണ് തിരികെ മടങ്ങിയത്. വിവാഹിതനായ അരുണ്‍ അമ്മയുടെ സഹോദരി ഷീജയുടെ കൂടെയാണ് ഭാര്യയും കുട്ടികളുമായി തമാസിച്ചിരുന്നത്. അവര്‍ തന്നെ വിദേശത്ത് ജോലി തരപ്പെടുത്തികൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയെയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ഭാര്യ വിനീതയേയും മക്കളായ പതിനൊന്ന് വയസുകാരി അഷ്ടമി, മൂന്ന് വയസുള്ള അമയ്യ എന്നിവരെ പൂവത്തൂരിലെ വീട്ടില്‍ താമസിപ്പിച്ചതിനു ശേഷം വിമാനം കയറുകയായിരുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മാത്രമായി യാതനകള്‍ സഹിച്ച് ഗള്‍ഫിലെത്തി ലേബര്‍ ക്യാമ്പില്‍ തങ്ങി ജോലി നോക്കുകയായിരുന്നു അരുണ്‍ ബാബു. അപ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തം അരുണ്‍ ബാബുവിൻ്റെ ജീവനും അപഹരിച്ചു.
ALSO READ: കുവൈറ്റിലെ തീപിടിത്തം അത്യന്തം വേദനാജനകം: വീണാ ജോര്‍ജ്
അരുണ്‍ ബാബുവിന്റെ ജീവിതത്തില്‍ പരാജയങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അച്ഛന്റെ വേര്‍പാടും പനി ബാധിച്ച് മരണടഞ്ഞ അനുജത്തിയും അരുണ്‍ ബാബുവിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ഇതില്‍ നിന്നെല്ലാം മനസിനെ പാകപ്പെടുത്തി പുതുജീവിതത്തിലേക്ക് കടന്ന് വിദേശത്തു നിന്നും ലഭിക്കുന്ന സാമ്പത്തികത്തില്‍ സ്വന്തം വീട് എന്ന സ്വപ്‌നംമാത്രമായിരുന്നു അരുണ്‍ ബാബുവിന്റെ മനസില്‍. എന്നാല്‍ വിധി തീനാളത്തില്‍ ജീവന്‍ അപഹരിക്കുകയായിരുന്നു. തങ്ങളെ തനിച്ചാക്കി മോഹങ്ങള്‍ ബാക്കിവെച്ചു പോയ ഭര്‍ത്താവിന്റെ വിയോഗത്തില്‍ മക്കളെയും കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന അങ്കലാപ്പിലാണ് ഭാര്യ വിനിത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.