Sabarimala: എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷിക്കേശ് വർമ്മ ശബരിമലയിലെയും എം. വൈഷ്ണവി മാളികപ്പുറത്തേയും കുറിയെടുത്തു.
ശബരിമല മേൽശാന്തിയായി എസ്. അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മേൽശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ശബരിമല സന്നിധാനത്ത് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു നറുക്കെടുപ്പ്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുൺ കുമാർ നമ്പൂതിരി.
മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് തിരുമംഗലം ഇല്ലം വാസുദേവൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി. പതിമൂന്നാമതായാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
Read Also: വീണ്ടും കൂടി, സ്വർണവില പുതിയ ഉയരത്തിലേക്ക്; ഇന്നത്തെ നിരക്കറിയാം
ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അപേക്ഷ നൽകിയത്. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, സ്പെഷൽ കമ്മീഷണറും ജില്ലാ ജഡ്ജിയുമായ ആർ. ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.
കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷിക്കേശ് വർമ്മ ശബരിമലയിലെയും എം. വൈഷ്ണവി മാളികപ്പുറത്തേയും കുറിയെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.