തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ ഡ്രൈവർ യദു ആര്യയ്ക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരായി നൽകിയ കേസിൽ മൊഴി രേഖപ്പെടുത്തൽ നടപടി ആരംഭിച്ചു. വാദികളുടെയും സാക്ഷികളുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. കോടതി നിർദ്ദേശപ്രകാരം അഭിഭാഷകനായ ബൈജു നോയൽ കെഎസ്ആർടിസി ഡ്രൈവർ യ​ദു എന്നിവർ വാദികൾ ആയ രണ്ട് കേസുകളിലാണ് കന്റോൺമെന്റ് പോലീസ് എസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൊഴിയെടുക്കുന്നതിനു വേണ്ടി ചൊവ്വാഴ്ച ബൈജുവിനോട് ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയില്ല. വരുംദിവസങ്ങളിൽ മൊഴിയെടുക്കും. സംഭവം നടക്കുന്ന ദിവസം പാളയത്തുണ്ടായിരുന്നവരുടെ സാക്ഷി മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഡ്രൈവർ യദുവിന്റെ മൊഴിയും രേഖപ്പെടുത്തും. അതേസമയം തുടർനടപടികൾ വിശദമായി അന്വേഷണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ. സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിൽ ചെയ്ത കേസ് ആയതിനാൽ പരാതിയിൽ പറയുന്ന വകുപ്പുകൾ നിലനിൽക്കുമോ എന്ന കാര്യം അന്വേഷിച്ച ശേഷം മാത്രമേ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കു.


ALSO READ: വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ പ്രതിഷേധം


നിലവിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുത്തിട്ടുള്ളത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ,  അതിക്രമം, അന്യായമായി തടഞ്ഞു വെക്കൽ, അസഭ്യം പറയൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്  . ഔദ്യോഗിക കൃത്യനിർവഹണപ്പെടുത്തിയതിനാൽ ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തിട്ടുള്ളത്. ബസ്സിലെ മെമ്മറി കാർഡ് നഷ്ടപ്പെട്ട സംഭവത്തിലാണ് തെളിവ് നശിപ്പിക്കുക സംഘത്തിന്റെയും പേരിൽ കേസെടുത്തത്. കൂടാതെ എംഎൽഎ സച്ചിൻ ദേവ് അസഭ്യം പറഞ്ഞു എന്ന പേരിലും കേസുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.