ഇടുക്കി: നെടുംകണ്ടത്ത് മരത്തിൽ നിന്ന് വീണ് തമിഴ്നാട് സ്വദേശി മരിച്ചു. നെടുംകണ്ടം പുഷ്പകണ്ടത് വാടകയ്ക്കു താമസിച്ചിരുന്ന മഹേന്ദ്രൻ ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
മരത്തിൽ നിന്ന് വീണ മഹേന്ദ്രനെ, നാട്ടുകാർ ഉടൻ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെടുംകണ്ടം പോലിസ് മേൽനടപടികൾ സ്വീകരിച്ചു.
കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ആനാട് പഞ്ചായത്തിലെ കല്ലിയോട് വാർഡിലെ കൊല്ല ഷിജിൻ ഭവനിൽ ആർ ബിജിയുടെ വീടിൻ്റെ പുറക് വശത്തെ അടുക്കള ഭാഗമാണ് ഇടിഞ്ഞത്. അടുക്കളയിൽ ഉണ്ടായിരുന്ന ഇവർ പുറത്തേക്ക് മാറിയതിനാൽ വൻ അപകടം ഒഴിവായി. വീട് എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
രാവിലെ പത്ത് മണിയോടെ ആണ് സംഭവം. ഓട് മേഞ്ഞ വീട്ടിൽ ചോർച്ച കാരണം ഓടിന് മുകളിലൂടെ ടാർപോളിൻ വിരിച്ചിരുന്നു. മൺകട്ടകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന വീട്ടിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ നനവ് കാരണമാണ് ഒരു ഭാഗം തകർന്നത്. ബാക്കി ഭാഗവും എപ്പോൾ വേണെമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിൽ ആണ്.
ALSO READ: സംസ്ഥാനത്ത് കാലവർഷം കനത്തു; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ആകെ വീടിരിക്കുന്ന നാലര സെന്റ് സ്ഥലം മാത്രമാണ് ഇവർക്കുള്ളത്. ഇവർക്ക് താമസിക്കുവാൻ വേറെ വീടില്ലാത്തതിനാൽ ഇവിടെ തുടർന്ന് താമസിക്കുന്നത് അപകടമാണ്. ഭർത്താവുമായി പിരിഞ്ഞുതാമസിക്കുകയാണ് ബിജി. മകൻ ഷിജിൻഷാ പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്നു. തൊഴിലുറപ്പ് ജോലി ചെയ്തു കിട്ടുന്ന ശമ്പളമാണ് പ്രധാന വരുമാനം.
15 വർഷം ആയി ആനാട് പഞ്ചായത്തിൽ വീടിനായി അപേക്ഷ നൽകിയിട്ടെന്ന് ബിജി പറയുന്നു. ഇതു വരെയും വീട് ലഭിച്ചിട്ടുമില്ല. പഞ്ചായത്ത് ലിസ്റ്റിൽ വീട്ടിനായി 326 ആം നമ്പർ ആണെന്നാണ് ലഭിച്ച വിവരം. അധികാരികൾ ഇടപെട്ട് ലൈഫ് പദ്ധതിയിലൂടെ എത്രയും പെട്ടന്ന് വീട് ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.