തിരുവനന്തപുരം: Asani Cyclone: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ അസാനി എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. പുതിയ പ്രവചനം അനുസരിച്ച്  ഒഡീഷ ആന്ധ്ര തീരത്തേക്ക്‌ 'അസാനി' കടക്കാൻ സാധ്യതയില്ലെന്നും തീരത്തിന് സമാന്തരമായി  കടലിലൂടെ നീങ്ങുമെന്നുമാണ് പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൊണ്ടുതന്നെ അസാനി കേരളത്തേയും നേരിട്ട് ബാധിക്കില്ലായെന്നും എങ്കിലും സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പിൽ 30-40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിയ്ക്കുമെന്നും ശക്തമായ മഴയുണ്ടാകുമെന്നുമാണ് സൂച. കൂടാതെ മെയ് 10, 12 തീയതികളിൽ സംസ്ഥാനത്ത്  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. 


Also Read: Asani Cyclone: 'അസാനി' ചുഴലിക്കാറ്റ് വരുന്നു, ഒഡീഷയടക്കം പല സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ്


ഇതിനെ തുടർന്ന് ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദ്ദേശങ്ങളും കാലാവസ്ഥ വകുപ്പ് ഇറക്കിയിട്ടുണ്ട്‌. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യാണ് പാടില്ലായെന്നും നിർദ്ദേശമുണ്ട്.


ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക്ക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. 


Also Reasd: Bomb Threat: സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ 


കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക. വീടിൻ്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.