തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ 2 കോടി 69 ലക്ഷം വോട്ടർമാരാണ് ഉള്ളത്.   വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതുവരെ പേര് ചേർക്കാൻ അവസരമുണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ മഹാമാരിയുടെ (Corona Pandemic) പശ്ചാത്തലത്തിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, കൊറോണ രോഗികൾക്കും, അംഗപരിമിതർക്കും തപാൽവോട്ട് അനുവദിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. ഇക്കാര്യം ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനം നടത്തുന്നത്. 


Also Read: Covid update: കോവിഡ്‌ ബാധ ഉയര്‍ന്നു തന്നെ, രോഗം സ്ഥിരീകരിച്ചത് 6,815 പേര്‍ക്ക്


മാത്രമല്ല തപാൽ വോട്ടിനായി അപേക്ഷ നൽകേണ്ടത് എപ്പോഴാണ് എന്നത് സംബന്ധിച്ച വിവരങ്ങളും ഇന്ന് പുറത്തുവിടും.  വോട്ടർ പട്ടിക https://bit.ly/3b0IeqA