സമ്പൂര്‍ണ്ണ ആഴ്ച ഫലം
മാർച്ച് 11മുതൽ 17വരെ By സജീവ് ശാസ്താരം
അശ്വതി: വിദ്യാർഥികൾക്ക് അലസത കൂടിയ വാരമാണ് എങ്കിലും ഉത്സാഹിച്ചു പ്രവർത്തിച്ചു മുന്നേറുവാൻ സാധിക്കും, ആരോഗ്യപരമായ സൗഖ്യം. സന്താനങ്ങൾ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. ഗൃഹത്തില്‍ മംഗളകർമ്മങ്ങൾ നടക്കും. പൊതുവേ എല്ലാകാര്യത്തിലും വിജയം പ്രതീക്ഷിക്കാം.
ഭരണി: വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയമാണ്, പെട്ടെന്നുള്ള ചെലവുകൾ വരുന്നതിനാൽ കയ്യിൽ പണം തങ്ങുകയില്ല, മുതിർന്ന ബന്ധുക്കളുമായി അഭിപ്രായഭിന്നത. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും.
കാർത്തിക: കര്‍മ്മരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കും. വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാവും.
രോഹിണി: മത്സരപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. മാനസിക സംഘർഷങ്ങൾ കൂടും. ജീവിത പങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും. സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മുന്‍കോപം നിയന്ത്രിക്കണം.
മകയിരം: ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും. സാമ്പത്തികമായും തൊഴിൽപരമായും വാരം നന്ന്. വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും, മത്സര പരീക്ഷകളിൽ വിജയിക്കുവാന്‍ സാധ്യത.
തിരുവാതിര: യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. തൊഴിലിനായുള്ള പരിശ്രമങ്ങൾ വിജയിക്കും.
പുണർതം: തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങൾ മുന്നോട്ടു നീക്കുവാൻ കഴിയും, മാനസിക സംഘർഷം ശമിക്കും, കുടുംബ സൗഖ്യവർദ്ധന, ബിസിനസ്സിൽ പുരോഗതി, സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം, സാമ്പത്തിക വിഷമതകൾ മറികടക്കും.
പൂയം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. വാക്സാമർഥ്യം കൊണ്ട് കാര്യസാദ്ധ്യം. ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. തൊഴിലിൽ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്പം ആശ്വാസം ലഭിക്കും.
ആയില്യം: വിശ്രമം കുറയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും, അഭിപ്രായഭിന്നതകള്‍ ശമിക്കുകവഴി കുടുംബസുഖം വര്‍ധിക്കും, ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. കാര്യവിജയം നേടും.
മകം: പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ദമ്പതികൾ തമ്മില്‍ ഐക്യം വർദ്ധിക്കും, കടബാദ്ധ്യതകൾ കുറയ്ക്കുവാൻ സാധിക്കും, ആഘോഷങ്ങളിൽ പങ്കെടുക്കും, നിരാശ വിട്ടുമാറും.
പൂരം: പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, തൊഴില്‍രഹിതർക്ക് ജോലിസാദ്ധ്യത. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വര്‍ധിക്കും, വാതജന്യ രോഗസാദ്ധ്യത.
ഉത്രം: ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും, ആഢംബര ചെലവുകള്‍ വര്‍ധിക്കും, മനസിന് ശാന്തത നൽകുന്ന വാർത്തകൾ കേൾക്കും. ലഹരി വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ധിക്കും. മത്സരപരീക്ഷകളില്‍ വിജയ സാധ്യത. ഗൃഹനിര്‍മ്മാണത്തില്‍ ചിലവുകള്‍ വര്‍ധിക്കും.
അത്തം: സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. തൊഴിൽപരമായി സ്വദേശത്തുനിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. മുൻപ് തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളിൽ നിന്നുള്ള നേട്ടം സന്തോഷം നൽകും, കര്‍മ്മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ബന്ധുജനങ്ങൾ വഴി സഹായം ലഭിക്കും.
ചിത്തിര: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും, കൂട്ടുകാർ നിമിത്തം കാര്യവിജയം, മറ്റുള്ളവരില്‍നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും, പൊതുപ്രവര്ത്തനങ്ങളിൽ വിജയം.
ചോതി: ബന്ധുജനങ്ങളില് നിന്നുള്ള അനുഭവങ്ങള്‍ കിട്ടും. രോഗാവസ്ഥയിലുള്ളവര്ക്ക് ആശ്വാസം ലഭിക്കും, ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും, സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും, ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും.
വിശാഖം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ അനുഭവിക്കും, ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും, പണമിടപാടുകളില്‍ ചെറിയ നഷ്ടങ്ങള്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും, ഗൃഹനിര്മാണത്തില് പുരോഗതി കൈവരിക്കും.
അനിഴം: സാമ്പത്തിക വിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവതരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും, തൊഴിലന്വേഷകര്‍ക്ക് മികച്ച ജോലി ലഭിക്കും, ബന്ധുക്കള്‍ക്കായി പണം ചെലവിടും.
തൃക്കേട്ട: മാനസിക അസംതൃപ്തി വർദ്ധിക്കും, സഹോദരങ്ങളില്നിന്നുള്ള സഹായം ലഭിക്കും. ജോലി സ്ഥലത്ത് ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. മത്സരപ്പരീക്ഷകളിൽ വിജയിക്കുവാന്‍ സാധിക്കും.
മൂലം: കാർഷിക മേഖലയിൽ നിന്ന് നേട്ടങ്ങളുണ്ടാകും, വ്യവഹാരങ്ങളിൽ വിജയം, ധനപരമായ വരവ് കുറഞ്ഞിരിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. സുഹൃത്തുക്കളുമായി ചേർന്ന് യാത്രകൾ.
പൂരാടം: അലച്ചില്‍ വര്‍ധിക്കും, കാര്യവിജയം കൈവരിക്കും, സാമ്പത്തിക ബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങളിൽ പുരോഗതി, മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും, കുടുംബസമേതം യാത്രകള്‍ നടത്തും.
ഉത്രാടം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്ക്കുന്നു. തൊഴിൽരംഗത്ത് പുതിയ സ്ഥാനലബ്ധിയുണ്ടാകും, ബിസിനസ്സിൽ നിന്നുള്ള ആദായം പ്രതീക്ഷിക്കാം, വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. രോഗശമനം ഉണ്ടാകും.
തിരുവോണം: കുടുംബാംഗങ്ങളിൽ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി പണം മുടക്കും. കളഞ്ഞുപോയ രേഖകൾ തിരികെ കിട്ടും.
അവിട്ടം: പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, സന്താനങ്ങള്ക്കായി പണം ചെലവിടും. ബന്ധുക്കളുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക, പലതവണ ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്പെട്ടെന്ന് സാധിതമാകും.
ചതയം: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്, സുഹൃത്തുക്കളുടെ വിവാഹത്തിൽ സംബന്ധിക്കും, സ്വപ്രയത്നത്താൽ കാര്യവിജയം നേടും. തൊഴിൽ രംഗത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.
പൂരുരുട്ടാതി: കുടുംബസുഖം കുറഞ്ഞിരിക്കും, സ്വന്തം കഴിവിനാല് കാര്യങ്ങള്‍ സാധിക്കും, ദീര്‍ഘയാത്ര വേണ്ടിവരും, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതാവിന് രോഗാരിഷ്ടതകൾക്ക് സാധ്യത.
ഉത്രട്ടാതി: തൊഴിൽരഹിതർക്ക് അനുകൂല ഉത്തരവുകൾ ലഭിക്കും, പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം, മുതിർന്നവരിൽ നിന്നും സഹായം ലഭിക്കും, ദാമ്പത്യപരമായ കലഹങ്ങൾ അവസാനിക്കും.
രേവതി: അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും, മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. കര്‍മ്മ രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സകുടുംബം ദീർഘയാത്രകൾ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്...
സജീവ് ശാസ്താരം
9656377700
sastharamastro@gmail.com