അശ്വതി: ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങും. ദാമ്പത്യസുഖവര്‍ധന, ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും, പൊതുരംഗത്ത് പ്രവർത്തന വിജയം, ലഹരിവസ്തുക്കളില്‍ ആസക്തിയേറും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണി: ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും, വാതുവെച്ച് ധനനഷ്ടം വരാൻ സാധ്യത, മേലധികാരികളുടെ അപ്രീതി സമ്പാദിക്കുവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം, ആരോഗ്യ വിഷമതകളിൽ നിന്ന് മോചനം.


കാർത്തിക: സാമ്പത്തികവിഷമങ്ങള്‍ നേരിടുമെങ്കിലും അവ തരണം ചെയ്യുവാൻ സാധിക്കും. പുതിയ വാഹനം വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക്അനുകൂല സമയം, സ്വദേശം വിട്ടുള്ള ജോലിക്കും സാധ്യതയുള്ള കാലമാണ്. 


രോഹിണി: പുതിയ സംരംഭങ്ങളില്‍ വിജയങ്ങൾ ഉണ്ടാവും. ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. തൊഴിലന്വേഷകർക്ക് സമയം അനുകൂലമാണ്. താല്‍ക്കാലിക ജോലി സ്ഥിരപ്പെടും. 


മകയിരം: വിദേശയാത്രാശ്രമം വിജയിക്കും, സാധുജന സേവനത്തിനായി പണം മുടക്കേണ്ടിവരും, കൃഷിയിൽ നിന്ന് ധനലാഭം, മോഷണം പോയ വസ്തുക്കള്‍ തിരികെ കിട്ടും, തൊഴിൽ രംഗത്ത് മികച്ച മുന്നേറ്റം, രോഗശമനമുണ്ടാകും. 


തിരുവാതിര: സുഹൃത്തുക്കൾ സഹായിക്കും, അലട്ടിയിരുന്ന കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഭക്ഷണത്തിൽ നിന്ന് അലർജിക്കു സാധ്യത, വ്യവഹാരവിജയം ലഭിക്കും, മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. 


പുണർതം: മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന് സാധിക്കും. അന്യരുടെ സഹായം ലഭിക്കും, ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം, വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം, ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. 


പൂയം: കട ബാദ്ധ്യത മൂലം വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും, വിദ്യാർഥികൾക്ക് വാരം മികച്ചതാണ്, മത്സരപ്പരീക്ഷകളിൽ വിജയം ലഭിക്കും, രോഗദുരിതങ്ങൾക്ക്  ശമനമുണ്ടാകും. 


ആയില്യം: വിദ്യാഭ്യാസപരമായി ഉയര്‍ന്ന വിജയം കൈവരിക്കും. ജീവിതപങ്കാളിക്ക് രോഗദുരിത സാധ്യത, പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം, പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും, ഭൂമി തർക്കങ്ങളിൽ വിജയം നേടും. 


മകം: വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരമൊരുങ്ങും. 


പൂരം: പൊതു  പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും, സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. അടുത്ത സുഹൃത്തുക്കളിൽ നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും, പ്രണയസാഫല്യമുണ്ടാകും. 


ഉത്രം: തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും, പണമിടപാടുകളിൽ നഷ്ട്ടം നേരിടുവാൻ സാധ്യതയുണ്ട്, ദാമ്പത്യജീവിതത്തിൽ സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും, കൃഷിയില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. 


അത്തം: വാക്കുമൂലം മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കും. ധനപരമായി വാരം അനുകൂലമല്ല, ബിസിനസ്സിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഭൂമി വില്പ്പന വാക്കുറപ്പിക്കും, ദേവസ്ഥല സന്ദർശനം നടത്തും. 


ചിത്തിര: കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങൾ മുന്നോട്ടു നയിക്കുവാൻ സാധിക്കും, ഏറ്റെടുത്ത ജോലിളിൽ നേരിട്ടിരുന്ന മടുപ്പ് വിട്ടുമാറും, സ്വദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. 


ചോതി: പൊതുപ്രവർത്തന രംഗത്ത് സ്ഥാനലബ്ധിയുണ്ടാകും, സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം, സാമ്പത്തികനേട്ടമുണ്ടാക്കുവാൻ സാധിക്കും, വ്യവഹാരങ്ങളില്‍ വിജയം നേടും  തര്ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും. 


വിശാഖം: സാമ്പത്തികവിഷമതകള്‍ ശമിക്കും, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ തടസ്സം മാറി പെട്ടെന്ന് സാധിതമാകും. 


അനിഴം: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്, അടുത്ത ബന്ധുക്കളുടെ വിവാഹത്തിൽ സംബന്ധിക്കും, സ്വപ്രയത്നത്താൽ ഉണ്ടാകുന്ന വിജയം മനസന്തോഷം നല്‍കും.  ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും. 


തൃക്കേട്ട: സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങേണ്ടിവരും, അവിചാരിതമായി ധനനഷ്ടം സംഭവിക്കാൻ സാധ്യത നിലനിൽക്കുന്നു, ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും, ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം പരിശ്രമിച്ചു മാത്രമേ കാര്യങ്ങൾ സാധിക്കുകയുള്ളു. 


മൂലം: മനസ്സിൽ ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം കൈവരിക്കും, ആരോഗ്യവിഷമതകൾ ശമിക്കും, അതിരുകവിഞ്ഞ ആത്മവിശ്വാസം മൂലം ധനനഷ്ടം നേരിടാം, കാലാവസ്ഥാ ജന്യരോഗങ്ങള്‍ക്ക് സാധ്യത. 


പൂരാടം: ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്നുള്ള ആദായം ലഭിക്കും, വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ബിസിനസില്‍നേട്ടങ്ങള്‍, കലാരംഗത്ത് പലതരത്തിലുള്ള അംഗീകാരങ്ങള്‍ എന്നിവ ലഭിക്കും. 


ഉത്രാടം: ഗുണഫലങ്ങള്‍ അനുഭവത്തില്‍ വരും, മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും, ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും, ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും, തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം. 


തിരുവോണം: യാത്രകള്‍ വേണ്ടിവരും. രോഗാവസ്ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും, സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും, ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. 


അവിട്ടം: ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും, പണമിടപാടുകളില്‍ നഷ്ടങ്ങള്‍ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും, ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി കൈവരിക്കും, വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവു പുലര്‍ത്താൻ സാധിക്കും. 


ചതയം: അന്യരെക്കൊണ്ടുള്ള അനുഭവഗുണം ലഭിക്കും, ജീവിതസുഖം വര്‍ധിക്കും, സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്ഘയാത്ര വേണ്ടിവരും, ഗൃഹോപകരണങ്ങള്‍ വാങ്ങും, പിതൃസ്വത്ത് ലഭിക്കുകയോ പിതാവില് നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും. 


പൂരുരുട്ടാതി: ആരോഗ്യപുഷ്ടിയുണ്ടാകും, വാഹനം സംബന്ധിച്ച് പണച്ചെലവുണ്ടാകും, ഉത്തരവാദിത്വം വര്‍ധിക്കും, പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ടിവരും, കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പലതരത്തിലുള്ള അരിഷ്ടത നേരിടും. 


ഉത്രട്ടാതി: വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്നവിജം, മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും, ഒന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും, വിശ്രമം കുറയും, വാക്കു തര്‍ക്കങ്ങളിലേര്‍പ്പെടും, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും. 


രേവതി: അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും, കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം, അഭിപ്രായഭിന്നതകള്‍ ശമിക്കുകവഴി കുടുംബസുഖം വര്ധിക്കും, അശ്രദ്ധ വര്‍ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. കാര്യവിജയം നേടും. 



കൂടുതല്‍ വിവരങ്ങള്‍ക്ക്...
 
സജീവ്‌ ശാസ്താരം
 9656377700

 sastharamastro@gmail.com