സമ്പൂര്‍ണ്ണ ആഴ്ച ഫലം
ജൂണ്‍ 03 മുതൽ 09 വരെ By സജീവ് ശാസ്താരം
അശ്വതി: രോഗദുരിത ശമനം, അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും, വിദേശത്തു നിന്നും നാട്ടില്‍ തിരികെയെത്തും, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും, മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നു മോചനം.
ഭരണി: പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, കുടുംബസമേതം യാത്രകള്‍ നടത്തും, വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം, യാത്രകള്‍ കൂടുതലായി വേണ്ടിവരും, രോഗദുരിതങ്ങളില് വിഷമിക്കുന്നവര്‍ക്ക് ആശ്വാസം, ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി പിടിപെടും.
കാർത്തിക: പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും, ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും, ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകളിൽ നിന്ന് ആശ്വാസം ലഭിക്കും, ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളിൽ വിജയിക്കും.
രോഹിണി: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും, പണമിടപാടുകളില്‍ കൃത്യത പാലിക്കും, മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കും, കുടുംബജീവിത സൗഖ്യം വര്‍ധിക്കും, സന്താനങ്ങളുടെ പുരോഗതിയിൽ നിന്നും മനസിന് സുഖം ലഭിക്കും.
മകയിരം: സുഹൃത്തുക്കളുമൊത്ത് യാത്രകൾ വേണ്ടിവരും, പണമിടപാടുകളിൽ നേട്ടങ്ങൾ കൈവരിക്കും, പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും, ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും, മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം.
തിരുവാതിര: രോഗദുരിതത്തിൽ ശമനം, ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും, കാലാവസ്ഥാജന്യരോഗങ്ങൾ പിടിപെടാം, തൊഴിൽപരമായ മാറ്റങ്ങൾ, സാമ്പത്തിക ക്ലേശം, സന്താനങ്ങളുടെ ആവശ്യത്തിനായി യാത്രകൾ.
പുണർതം: പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും, അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന തർക്കം അവസാനിക്കും, സകുടുംബ യാത്രകൾക്കായി പണച്ചെലവ്, കുടുംബകാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും.
പൂയം: ബന്ധുജന സമാഗമം ഉണ്ടാകും, കഫജന്യ സംബന്ധമായ വിഷമതകൾക്കായി ഔഷധസേവ വേണ്ടി വരും, അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ അവിചാരിത നേട്ടം സംഭവിക്കുവാൻ സാദ്ധ്യത.
ആയില്യം: കൂടുതൽ യാത്രകൾ വേണ്ടിവരും, പ്രവര്‍ത്തനങ്ങളിൽ വിജയം നേടും, പൈതൃക സ്വത്ത് ലഭിക്കുവാൻ യോഗം, ഭൂമി വാങ്ങൽ, ഗൃഹനിർമ്മാണം എന്നിവയും സാദ്ധ്യമാകും. സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല വാരം.
മകം: സാമ്പത്തിക വിഷമതകൾ തരണം ചെയ്യും, വിദ്യാഭ്യാസപരമായ ഉന്നതവിജയം കൈവരിക്കും. ഇന്റർവ്യൂ, മത്സരപ്പരീക്ഷകള്, വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയില്‍ വിജയിക്കും. യാത്രാവേളകളിൽ അപരിചിതരിൽനിന്ന് അകന്നു നിൽക്കുക, അവരിൽ നിന്ന് ചതി നേരിടാനിടയുണ്ട്.
പൂരം: ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും, ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടുവാൻ സാധിക്കും, ബിസിനസിൽ മികവു പുലർത്തും, ഔഷധങ്ങളിൽ നിന്ന് അലർജി പിടിപെടാൻ സാധ്യത, സാമ്പത്തികരംഗം പുഷ്ടിപ്പെടും.
ഉത്രം: സന്താനങ്ങൾ മൂലം സന്തോഷം, വിവാഹാലോചനകളിൽ ഉത്തമബന്ധം ലഭിക്കും, സാഹിത്യരംഗത്ത് ശോഭിക്കും, സാമ്പത്തികമായി ചെറിയ വിഷമതകൾ നേരിടും, പ്രമുഖവ്യക്തികളെ പരിചയപ്പെടും.
അത്തം: അലങ്കാര വസ്തുക്കൾക്കായി പണച്ചെലവ്, ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം, വാഹനത്തിന് ചെറിയ അറ്റകുറ്റപ്പണികൾ വേണ്ടിവരും, അവിചാരിത ധനനഷ്ടം നേരിടാനിടയുണ്ട്.
ചിത്തിര: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും, പണമിടപാടുകളിൽ കൃത്യത പാലിക്കും, മുതിർന്ന ബന്ധുക്കളിൽ നിന്നുള്ള പിന്തുണ ലഭിക്കും, ഗൃഹത്തിൽ ശാന്തത നിലനിൽക്കും, കുടുംബജീവിത സൗഖ്യം വര്‍ധിക്കും.
ചോതി: വ്യവഹാര വിജയം, ഭൂമിയിൽനിന്ന് ധനലാഭം, തൊഴിലിൽ അനുകൂലമായ സാഹചര്യം, പ്രവർത്തന വിജയം കൈവരിക്കും, ബന്ധുജന സമാഗമം, കൂടുതൽ യാത്രകൾ വേണ്ടിവരും, രോഗഭീതി.
വിശാഖം: പുതിയ വാഹനം വാങ്ങും, കഫജന്യ രോഗങ്ങൾ പിടിപെടാം, പണമിടപാടുകളിലും ശ്രദ്ധിക്കുക, ഇഷ്ട ഭക്ഷണത്തിന്റെ അനുഭവമുണ്ടാകും, പുതിയ പദ്ധതികൾക്കായി പണം ചെലവഴിക്കും.
അനിഴം: തൊഴിൽപരമായി ഉയർന്ന വിജയം, വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, വിദേശത്തുള്ള ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും, ദാമ്പത്യത്തില്‍ നിലനിന്നിരുന്ന പിണക്കങ്ങൾ അവസാനിക്കും.
തൃക്കേട്ട: ഇഷ്ടപ്പെടാത്ത ജോലികളിൽ ഇടപെടേണ്ടിവരും, പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത, പിതാവിന് അരിഷ്ടതകള്, വിവാഹം ആലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കുവാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.
മൂലം: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീളും, ലഹരിവസ്തുക്കളില് താല്പര്യം വര്‍ധിക്കും, വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്ഘയാത്രകള് ഒഴിവാക്കുക, ബന്ധുജന സഹായം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കില്ല.
പൂരാടം: അനുകൂലമായി അനുഭവങ്ങൾ ഉണ്ടാകുന്ന കാലമാണ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷന് ലഭിക്കും, തൊഴിൽരഹിതർക്കു പുതിയ ജോലി ലഭിക്കുവാനും സാധ്യത, പ്രേമബന്ധങ്ങളില് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനങ്ങളെക്കൊണ്ട് അനുഭവഗുണം വർദ്ധിക്കും.
ഉത്രാടം: സുഹൃത്തുക്കളുടെ ഇടപെടലിലൂടെ കാര്യവിജയം, സർക്കാർ രേഖകൾ ലഭിക്കും, വാസസ്ഥാനമാറ്റത്തിനു യോഗം, ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും, പൊതുപ്രവര്‍ത്തകർക്ക് പിന്തുണയേറും.
തിരുവോണം: ആരോഗ്യസ്ഥിതി മെച്ചപ്പെടും, വാഹനത്തിനായി പണം മുടക്കേണ്ടി വരും, വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ക്ക് വിജയം, മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. പുതിയ ഗൃഹോപകരണങ്ങൾക്കും വസ്തുക്കള്‍ക്കും പണം മുടക്കും.
അവിട്ടം: രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരും, സഞ്ചാരക്ലേശം വര്‍ധിക്കും, ലഹരി വസ്തുക്കളിൽ നിന്ന് മോചനം നേടുവാൻ സാധിക്കും, അന്യരുടെ ഇടപെടൽ മൂലം കുടുംബത്തില്‍ ചില്ലറ പ്രശ്നങ്ങളുണ്ടാകാം, കേസ്, വ്യവഹാരങ്ങള്‍ എന്നിവയിൽ വിജയം.
ചതയം: അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള വാരമാണ്, ധനലാഭമുണ്ടാകും, ഭക്ഷണസുഖം വര്‍ധിക്കും, കടങ്ങള്‍ വീട്ടുവാന് സാധിക്കും. ജീവിതപങ്കാളിയുടെ പിന്തുണ മനസ്സിന് ശാന്തത നൽകും, സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും.
പൂരുരുട്ടാതി: തൊഴിലന്വേഷകര്‍ക്ക് അനുകൂല ഫലം, സുഹൃത്തുക്കളുടെ ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം, വിവാഹാലോചകള് തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും, സഹോദരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും.
ഉത്രട്ടാതി: മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ ലഭിക്കും, ഇരുചക്ര വാഹനം വാങ്ങുന്നതിന് സാധിക്കും, ഭവനത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും, പിതൃജനങ്ങൾക്ക് രോഗസാദ്ധ്യത, തൊഴിൽപരമായ തടസങ്ങൾ തരണം ചെയ്യുവാന്‍ സാധിക്കും.
രേവതി: വിവാഹം ആലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും, ബന്ധുജനഗുണം ലഭിക്കും, രോഗദുരിത ശമനം, ഭാഗ്യപരീക്ഷണങ്ങളിൽ വിജയം പ്രതീക്ഷിക്കാം, സ്വജനങ്ങളില് നിന്നുള്ള സഹായം ലഭിക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്...
സജീവ് ശാസ്താരം
9656377700
sastharamastro@gmail.com